അനുമതി വേണം അഡ്മിൻമാർക്ക്

അനുമതിയില്ലാതെ ആഡ് ചെയ്യാൻ ഇനി അഡ്മിൻമാർക്കാകില്ല





ആരൊക്കെ തങ്ങളെ വാട്സാപ് ഗ്രൂപ്പുകളിൽ ചേർക്കണമെന്നും വേണ്ടെന്നും ഇനി ഉപയോക്താക്കൾക്ക് തീരുമാനിക്കാം വാട്സാപ് ഗ്രൂപ്പുകളെക്കൊണ്ട് പൊറുതിമുട്ടി എന്ന് പറയാത്തവർ ആരും തന്നെ ഇല്ല. ആവശ്യം ഉള്ളതും ഇല്ലാതും അനേകം ഗ്രൂപ്പ്കളിൽ  നമ്മുടെ അനുമതി  ഇല്ലെങ്കിലും അംഗങ്ങൾ ആക്കുന്നു. ഇതിന് ഒരു പരിഹാരമായി വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യക്തികളെ അനുമതിയില്ലാതെ ആഡ് ചെയ്യാൻ ഇനി അഡ്മിൻമാർക്കാകില്ല . പല അനാവശ്യ ഗ്രൂപ്പുകളിലും ചേരി ന്നാലുള്ള പൊല്ലാപ്പുകൾ ഇല്ലാതാകുകയും ചെയ്യും . ഇതിനുള്ള മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ് അധികൃതർ . ഐ ഫോൺ ഉപയോക്താക്കൾക്കുള്ള മാറ്റങ്ങളാണ് ആദ്യം ലഭ്യമാകുക . അത് കഴിഞ്ഞായിരിക്കും ആൻഡ്രോയ്ഡ് ഫോണുകളിൽ . വാട്സാപ് ഉപയോഗിക്കുന്ന ഐ ഫോൺ ഉപയോക്താക്കൾക്ക് പ്രൈവസി സെറ്റിങ്സിൽ പോയാൽ മാറ്റങ്ങൾ വരുത്താം ; എവരി വൺ , മെ കോണ്ടാക്ടസ് , നോബഡി എന്നി മൂന്ന് ഓപ്ഷനുകളാണ് ലഭ്യമാകുക . ഇതിലൂടെ ആരൊക്കെ തങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കണമെന്നും ഉപയോക്താക്കൾക്ക് തന്നെ തീരുമാനിക്കാം . വൈകാതെ തന്നെ ഇതിന്റെ മുഴുവൻ രൂപവും ലഭ്യമാകും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍