ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണി കീഴടക്കാന്‍ എത്തും റെഡ്മി

ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണി കീഴടക്കാന്‍  റെഡ്മി ഫെബ്രുവരി 28ന്








ഷവോമിയുടെ റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണി കീഴടക്കാന്‍ എത്തും.
റെഡ്മി, ഷവോമിയുടെ ഉപബ്രാൻഡായി മാറിയതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ സ്മാർട്ട് ഫോണാണ് റെഡ്മി നോട്ട് 7. ജനുവരി 15 മുതല്‍ ചൈനിസ് വിപണിയില്‍ ഫോണിന്റെ വില്‍പ്പന ആരംഭിച്ചിരുന്നു. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ ഇന്ത്യയില്‍ വിപണി വില ആരംഭിക്കുക.
6.3 ഇഞ്ച് (16cm) ടച്ച്സ്ക്രീൻ ഡിസ്പ്ലേ 1040 × 2340 പിക്സൽ റെസല്യൂഷൻ.

48 മെഗാപിക്സല്‍ ക്യാമറയുമായാണ് ഫോണ്‍ എത്തുന്നത് തന്നെയാണ് പ്രധാന പ്രത്യേകത. റെഡ്മി നോട്ട് 7 ന് 48 മെഗാപിക്സൽ (f / 1.8, 1.6-മൈഗ്രൺ) പ്രാഥമിക ക്യാമറയും 5 മെഗാപിക്സൽ സെക്കന്ററി ക്യാമറയും പിൻവശത്ത് 13 മെഗാപിക്സൽ ഫ്രണ്ട് ഷൂട്ടറുകളും ഉണ്ട്.

സാംസങിന്റെ ജിഎം1 സെന്‍സറാണ് ക്യാമറയുടെ കരുത്ത്. 13 മെഗാപിക്സലാണ് ഫോണിന്റെ സെല്‍ഫി ക്യാമറ. 2340 x 1080 പിക്സല്‍ റസല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടര്‍ഡ്രോപ് നോച്ച്‌ ഡിസ്‌പ്ലേണ് ഫോണിന് നല്‍കിയിരിക്കുന്നത്. സുരക്ഷിതമായ ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്‌പ്ലേ നിര്‍മ്മിച്ചിരിക്കുന്നത്.







അതിവേഗ ചാര്‍ജിങിനായി ടൈപ്പ് സി യുഎസ് ബി മി പോര്‍ട്ട് ഫോണില്‍ ഒരുക്കിയിരിക്കുന്നു. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ളതാണ് ഫോണിന്റെ ബാറ്ററി.3 ജി ബി റാം 32 ജി ബി സ്റ്റോറേജ്, 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 7നെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 
മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാനും കഴിയും
റെഡ്മി നോട്ട് 7. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ് സി എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളിലുണ്ട്. ഫോണിന്റെ സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗ്യോസ്ക്കോപ്പ് എന്നിവയാണ് ഫോണിലെ സെൻസറുകൾ.



ഫോണിന്റെ കുറഞ്ഞ പതിപ്പിന് 9999 യുവാനാണ് ചൈനയിലെ വില. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,300 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍