വാട്സാപ്പ് നമ്മളെ വിട്ട് പോകുമോ
സ്മാർട്ട് ഫോണിലെ സൂപ്പർതാരം വാട്സാപ്പിനെ പ്രണയിക്കുന്നവരാണ് ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും . അവർക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഒരു ഭാഗമായി വാട്സാപ്പ് മാറികഴിഞ്ഞിരിക്കുന്നു.
എന്നാൽ സർക്കാർ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേർക്കു മാത്രമെ ഫോർവേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്സാപ്പ് ഏർപ്പെടുത്തിയിരുന്നു .കൂടാതെ , ഇന്ത്യയിൽ ഒരു മേധാവിയെയും വച്ചിരുന്നു .തങ്ങൾ മാസാമാസം ഏകദേശം 20 ലക്ഷം സംശയാസ്പദമായ അക്കൗണ്ടുകൾ ബാൻ ചെയ്യുന്നു .അവയിൽ 20 ശതമാനം , അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ തന്നെ ബാൻ ചെയ്യുന്നു .ആളുകൾ റിപ്പോർട്ടു ചെയ്യാതെ തന്നെ 70 ശതമാനത്തോളം സ്പാം അക്കൗണ്ടുകളും തങ്ങൾ നേരിട്ടു പൂട്ടിക്കുന്നുവെന്നാണ് വാട്സാപ് അധികാരികൾ പറയുന്നത് .
വാട്സാപ്പിന് എൻഡ് - ടു - എൻഡ് എൻക്രിപ്ഷനാണ് ഇപ്പോഴുള്ളത് .
അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക .ഈ ഒരു ഫീച്ചർ ഇല്ലെങ്കിൽ വാട്സാപ് പൂർണ്ണമായും മറ്റൊരു ആപ് ആയി തീരുമെന്ന് വൂഗ് പറഞ്ഞു .ലോക വ്യാപകമായി ഉപയോക്താക്കൾ ആഗ്രഹിക്കുന്ന സ്വകാര്യത ആണ് വാട്സാപ്പ് നൽകുന്നത് പുതിയ നിബന്ധനകൾ വന്നാൽ ഞങ്ങൾക്ക് വാട്സാപ്പ് പുതിയതായി രൂപകൽപ്പന ചെയ്യേണ്ടതായി വരും.

വാട്സാപ്പിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ് .ആഗോള തലത്തിൽ തന്നെ 150 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ഇന്ത്യയിൽ 20 കോടി വരിക്കാരാണുള്ളതെന്ന് പറയുമ്പോൾ തന്നെ രാജ്യത്ത് ' വാട്സാപ്പ് പ്രേമത്തിന്റെ ' ആഴം എത്രയെന്ന് പറയേണ്ടതില്ലല്ലോ .
കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിബന്ധനകൾ തങ്ങൾക്ക് അംഗീകരിക്കാനാവുന്നതല്ല എന്ന അറിയിപ്പുമായി കമ്പനി അധികൃതർ രംഗത്തെത്തിയിരിക്കുന്നത് . സർക്കാർ ഏർപ്പെടുത്താൻ
പോകുന്ന ചില നിബന്ധനകൾ വാട്സാപ്പിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കാനിടയുള്ളതിനാൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള ആലോചന കമ്പനിക്കുള്ളിൽ ആരംഭിച്ചുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .


0 അഭിപ്രായങ്ങള്‍