നത്തിങ് ഫോൺ (1) ന് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കുറവ്

 


നത്തിങ് ഫോൺ (1), അടുത്ത കാലത്തെങ്ങും ആർക്കും കിട്ടാത്ത ഹൈപ്പുമായി വിപണിയിൽ എത്തിയ സ്മാർട്ട്ഫോൺ നല്ല വിൽപ്പനയും നേടിയിരുന്നു.

ആരെയും ആകർഷിക്കുന്ന ഡിസൈനും അടിപൊളി ഫീച്ചറുകളുമായി വിപണിയിൽ എത്തിയ Nothing phone (1) നെക്കുറിച്ചുള്ള പരാതി അൽപ്പം വില കൂടുതൽ ആണെന്നത് മാത്രമായിരുന്നു. ഇപ്പോ ആ പരാതിയും ഏറെക്കുറെ മാറിയിരിക്കുകയാണ്.


ഫ്ലിപ്പ്കാർട്ടിൽ 6,500 രൂപ ഡിസ്കൌണ്ടോടെയാണ് ഇപ്പോൾ നത്തിങ് ഫോൺ (1) വിറ്റഴിക്കുന്നത്. അതായത് 33,999 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മോഡൽ ഇപ്പോൾ 27,499 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. ഇത് മാത്രമല്ല, ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകൾ 10 ശതമാനം അധിക ഡിസ്കൌണ്ട് ഓഫറുകളും നൽകുന്നുണ്ട്.


ഫെഡറൽ ബാങ്ക് ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളും പഞ്ചാബ് നാഷണൽ ബാങ്ക് ക്രഡിറ്റ് കാർഡുകളും ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും നത്തിങ് ഫോൺ (1) വാങ്ങുന്നവർക്ക് 10 ശതമാനം ( 1,250 രൂപ ) അധിക ഡിസ്കൌണ്ടാണ് ഓഫർ ചെയ്യുന്നത്. ഫലത്തിൽ ഈ കാർഡുകൾ ഉപയോഗിച്ച് നത്തിങ് ഫോൺ (1) വാങ്ങുന്നവർക്ക് 33,999 രൂപയുടെ ഫോൺ 26,249 രൂപയ്ക്ക് വാങ്ങാൻ കഴിയും.


നത്തിങ് ഫോൺ (1) ബേസ് വേരിയന്റിന് ( 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ) നേരത്തെ 33,999 രൂപയാണ് വിലയുണ്ടായിരുന്നത്. ഈ ഓഫറുകൾ എല്ലാം ഉപയോഗിച്ചാൽ 26,249 രൂപയായി വില കുറയും. നത്തിങ് ഫോൺ (1) വാങ്ങാൻ ആഗ്രഹിച്ചിട്ട് സാധിക്കാതെ പോയവർക്ക് സുവർണാവസരമാണ് ഇത്.


നേരത്തെ 36,999 രൂപ വിലയുണ്ടായിരുന്ന നത്തിങ് ഫോൺ (1) മിഡ് വേരിയന്റ് ( 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ) 29,249 രൂപയ്ക്കും വാങ്ങാൻ കഴിയും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലെത്തുന്ന നത്തിങ് ഫോൺ (1) ഹൈ എൻഡ് മോഡൽ ( 38,999 രൂപ ) ഇപ്പോൾ 31,249 രൂപയ്ക്കും ലഭിക്കും.


നത്തിങ് ഫോൺ (1) ഫീച്ചറുകൾ


6.55 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലെയാണ് നത്തിങ് ഫോൺ (1) ൽ നൽകിയിരിക്കുന്നത്. ചെയ്യുന്നത്. 120 ഹെ‍ർട്സിന്റെ ഉയ‍ർന്ന റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 240 ഹെ‍‍‍ർട്സിന്റെ ടച്ച് സാംപ്ലിങ് റേറ്റും നത്തിങ് ഫോൺ (1) ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 12 ജിബി വരെ റാം ഓപ്ഷനും 256 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജും നത്തിങ് ഫോൺ (1) ൽ ലഭ്യമാണ്


ക്വാൽകോം സ്നാപ്പ്ഡ്രാ​ഗൺ 778 ജി പ്ലസ് എസ്ഒസിയാണ് നത്തിങ് ഫോൺ (1) ന് കരുത്ത് പകരുന്നത്. റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസിന്റെ മാറ്റ് കൂട്ടുന്ന ഡ്യുവൽ റിയ‍ർ ക്യാമറ സജ്ജീകരണവും ഈ ഡിവൈസിൽ ലഭ്യമാണ്. 50 മെ​ഗാപിക്സൽ + 50 മെ​ഗാപിക്സൽ ക്യാമറ സെൻസറുകളാണ് നത്തിങ് ഫോൺ (1) ലെ ഡ്യുവൽ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ലഭ്യമാണ്.


33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയും നത്തിങ് ഫോൺ (1) ഫീച്ചർ ചെയ്യുന്നു. ബ്ലാക്ക്, വൈറ്റ് കള‍ർ വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍