ഇലോണ്‍ മസ്‌ക് സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തു

 


നാടകീയമായ നീക്കത്തില്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക് സമൂഹ മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വംശജനായ ട്വിറ്റര്‍ മേധാവി പരാഗ് അഗ്രവാളിനെ പിരിച്ചുവിട്ടു.

മസ്‌ക് 4400 കോടി ഡോളറാണ് ട്വിറ്റര്‍ ഏറ്റെടുക്കാനായി മുടക്കിയിരിക്കുന്നത്.


അഗ്രവാളിനു പുറമെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗാള്‍, ലീഗല്‍ അഫയേഴ്‌സ് മേധാവി വിജയ ഗാഡെ തുടങ്ങിയവരെയും പിരിച്ചുവിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ട്വിറ്റര്‍ ഏറ്റെടുക്കലിനു മുൻപ് നടന്ന സംഭവവികാസങ്ങള്‍ എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും കൊഴുക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യങ്ങളിലേക്ക് ഒരു എത്തിനോട്ടം.

ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഇലോൺ മസ്കിനു കോടതി അനുവദിച്ച സമയം തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മസ്‌ക് കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഓഫിസിലേക്ക് നാടകീയമായി എത്തിയത്. സിങ്കും പിടിച്ച് താന്‍ ട്വിറ്ററിന്റെ ഓഫിസിലേക്ക് കടക്കുന്ന വിഡിയോ മസ്‌ക് തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://twitter.com/elonmusk/status/1585341984679469056?s=20&t=FmpujbAMwJeP-tvItAOFtg



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍