അഭയകിരണം പദ്ധതിയിലേക്ക് ഉടൻ അപേക്ഷിക്കുക

 


വിധവകളെ സഹായിക്കുന്ന ബന്ധുക്കൾക്ക് അഭയ കിരണം എന്ന പദ്ധതിയുടെ കീഴിൽ 1,000 രൂപ സര്‍ക്കാര്‍ പ്രതിമാസം ധനസഹായം നൽകുന്നു.

അശരണരായ അല്ലെങ്കിൽ വീടില്ലാത്ത വിധവകള്‍ക്ക് അഭയമോ താമസിക്കാൻ വീടോ നല്‍കുന്ന ബന്ധുക്കള്‍ക്കായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

വിധവകൾക്കായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിരവധി ക്ഷേമ പദ്ധതികൾ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിധവാ പുനര്‍ വിവാഹ സഹായ പദ്ധതി, വിധവകളുടെ പെൺമക്കൾക്കുള്ള ധനസഹായ പദ്ധതി എന്നിവ ഇതിന് ഉദാഹരണമാണ്. ഇതിന് പുറമെ, വിധവകൾക്ക് സംരക്ഷണം നൽകുന്നവര്‍ക്കും സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇത്തരത്തിൽ വിധവകളെ സഹായിക്കുന്ന ബന്ധുക്കൾക്ക് അഭയ കിരണം എന്ന പദ്ധതിയുടെ കീഴിൽ 1,000 രൂപ സര്‍ക്കാര്‍ പ്രതിമാസം ധനസഹായം നൽകുന്നു.

അശരണരായ അല്ലെങ്കിൽ വീടില്ലാത്ത വിധവകള്‍ക്ക് അഭയമോ താമസിക്കാൻ വീടോ നല്‍കുന്ന ബന്ധുക്കള്‍ക്കായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വനിത ശിശുവികസന വകുപ്പ് ആണ് പ്രതിമാസം തോറും ധനസഹായം നൽകുന്നത്. ഇതിനായി 99 ലക്ഷം രൂപ സർക്കാർ വകയിരിത്തിരിക്കുന്നു.
വിധവകളെ സംരക്ഷിക്കുകയോ അവർക്ക് കുടുംബാന്തരീക്ഷം നൽകുകയോ അഭയം നൽകി വീടിൻെറ സുരക്ഷിതത്വം ഒരുക്കുകയോ ചെയ്യാം.

എന്നാൽ, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉൾപ്പെടുന്ന/ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തവരുമായ വിധവകള്‍ക്ക് അഭയസ്ഥാനം നല്കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്.

അഭയകിരണം പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിന്  ഓണ്‍ലൈന്‍ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം സാധുക്കളായ വിധവകള്‍ക്ക്   അഭയസ്ഥാനം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും. വിശദവിവരങ്ങള്‍  www.schemes.wcd.kerala.gov.in എന്നവെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 20ന്. ഫോണ്‍. 0468 2 966 649.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍