റെഡ്മി സ്മാർട്ബാൻഡ് പ്രോ ഫെബ്രുവരി 14 ന്

 


ഫെബ്രുവരി ഒമ്പതിനാണ് റെഡ്മി നോട്ട് 11 സ്മാർട്ഫോണുകൾക്കൊപ്പം റെഡ്മി സ്മാർട് ബാൻഡ് പ്രോയും കമ്പനി പുറത്തിറക്കിയത്. 1.47 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായെത്തുന്ന സ്മാർട് ബാൻഡ് പ്രോയിൽ 110 വർക്കൗട്ട് മോഡുകളുണ്ട്.

എംഐ.കോം, എംഐ ഹോം, ആമസോൺ.ഇൻ എന്നീ ഓൺലൈൻ സ്റ്റോറുകളിലും രാജ്യത്തുടനീളമുള്ള ഓഫ്ലൈൻ സ്റ്റോറുകളിലും ഇത് വിൽപനയ്ക്കെത്തും.

3999 രൂപയാണ് സ്മാർട്ബാൻഡ് പ്രോയുടെ വില. എന്നാൽ പരിമിത കാല ഓഫറായി 3499 രൂപയ്ക്ക് ഫെബ്രുവരി 14 മുതൽ ബാൻഡ് വാങ്ങാനാവും.
ഷാവോമിയുടെ എംഐ ബാൻഡുകളിൽ നിന്ന് വെത്യസ്തമായി കൂടുതൽ വലിപ്പമുള്ള സ്ക്രീൻ ആണ് റെഡ്മി സ്മാർട് ബാൻഡ് പ്രോയ്ക്ക്. ഡിസ്പ്ലേ എപ്പോഴും ഓൺ ആയിരിക്കും.

ഓട്ടോ ബ്രൈറ്റ്നെസ് ഡിറ്റക്ഷൻ സംവിധാനം, ഓക്സിജൻ ലെവൽ പരിശോധന, തുടർച്ചയായി പ്രവർത്തിക്കുന്ന ഹാർട്ട് റേറ്റ് മോണിറ്റർ എന്നീ സംവിധാനങ്ങളും ഇതിലുണ്ട്.

കൃത്യതയോടെ ആരോഗ്യം നിരീക്ഷിക്കുന്ന അൽഗൊരിതമാണിതിലെന്ന് കമ്പനി അവകാശപ്പെടുന്നു.

വാട്ടർ റസിസ്റ്റന്റ് ആണെന്നതിന് പുറമെ 14 വാട്ടർ ഫിറ്റ്നസ് മോഡുകളും ഇതിലുണ്ട്.

14 ദിവസം ഇതിൽ ചാർജ് ലഭിക്കും. ലിഥിയം പോളിമർ ബാറ്ററികളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 15 ഗ്രാം ഭാരമുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍