വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു, ഒന്നിലധികം ഗ്രൂപ്പുകളെ ഒന്നിപ്പിക്കാം

 



ഒന്നിലധികം ഗ്രുപ്പുകളെ ഒന്നിപ്പിക്കാൻ കഴിയുന്ന പുതിയ കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

അതിന്റെ ഫസ്റ്റ് ലുക്കും ഞങ്ങൾക്ക് ലഭിച്ചു. ഒരു ‘കമ്മ്യൂണിറ്റി’യിൽ 10 ഗ്രൂപ്പുകളെ വരെ ലിങ്ക് ചെയ്ത് ഒന്നിപ്പിക്കാൻ കഴിയുന്നതാണ് ഈ ഫീച്ചർ. അടുത്തിടെ ഒരു ഐഒഎസ് ബീറ്റ പതിപ്പിൽ കണ്ടെത്തിയ ഈ ഫീച്ചർ എല്ലാ ബീറ്റാ പതിപ്പുകളിലും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കമ്മ്യൂണിറ്റി ഫീച്ചറിൽ, ഒരു കമ്മ്യൂണിറ്റിയുടെ അഡ്‌മിന് ഗ്രൂപ്പ് അഡ്മിനുകളേക്കാൾ കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കും കൂടാതെ ആർക്കൊക്കെ ഒരു ഗ്രൂപ്പിൽ സന്ദേശം അയക്കാൻ അനുവാദം നൽകണം, ആർക്കൊക്കെ നൽകരുത് തുടങ്ങിയവ വരെ തീരുമാനിക്കാനാകും. അതേസമയം, അംഗങ്ങൾ കമ്മ്യൂണിറ്റി വിടുകയാണെങ്കിൽ അവർക്ക് അതിൽ ലിങ്ക് ചെയ്‌ത മറ്റു ഗ്രൂപ്പുകളും കാണാൻ കഴിയില്ല.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍