ലൊക്കേഷൻ വിവരങ്ങൾ ചോർത്തുന്നതായി ആരോപണം

 




പയോക്താക്കൾ ഗൂഗിളിലെ ലൊക്കേഷൻ അനുമതി നിർത്തിവച്ചാലും ഉപയോക്താക്കളുടെ സ്ഥലവിവരങ്ങളും സന്ദർശിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും മറ്റും ഗൂഗിൾ ശേഖരിക്കുകയും അത് മറ്റ് ആവശ്യങ്ങൾക്കായി പങ്കിടുന്നതായും ആരോപണം.

ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അറ്റോർണി ജനറൽ കാൾ എ റസീൻ (ഡി)യുടെ നേതൃത്വത്തിൽ മൂന്ന് യുഎസ് സംസ്ഥാനങ്ങളിലെ നാല് അറ്റോർണി ജനറൽമാരാണ് ഗൂഗിളിനെതിരെ പുതിയ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളുടെ സ്ഥലവിവരങ്ങൾ എങ്ങനെ നിരീക്ഷിക്കുന്നുവെന്നും അത് കമ്പനി എങ്ങനെ ഉപയോഗിക്കുന്നുവെന്നും ട്രാക്കിങ് നിർത്തി വെക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന അവകാശവാദത്തെത്തെ ഗൂഗിൾ കബളിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കേസ്.

ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളുടെ ഏതൊക്കെ ഭാഗങ്ങളാണ് കമ്പനി ശേഖരിക്കുന്നത്, ശേഖരിക്കുന്ന വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നത് എന്നതിന്റെ പൂർണ നിയന്ത്രണം ഉപയോക്താക്കൾക്ക് തന്നെയാണ് എന്ന വിശ്വസിപ്പിക്കുകയാണ് ഗൂഗിൾ ചെയ്യുന്നതെന്നും പുതിയ ആരോപണത്തിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും ഗൂഗിളിന്റെ സംരംഭങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും അതിൽ നിന്ന് ലാഭം നേടുന്നതിൽ നിന്നും ഗൂഗിളിനെ തടയാൻ കഴിയില്ലെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ബിസിനസ്സ് കൂടുതൽ വളർത്തുന്നതിനായി, ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഗൂഗിൾ സംരംഭങ്ങൾ വഴിയോ ഉൽപ്പന്നങ്ങൾ വഴിയോ ഉപഭോക്താക്കളുടെ പക്കൽ നിന്നും ശേഖരിക്കുന്നതായി റിപ്പോർട്ട് പരാമർശിക്കുന്നു. ഈ വിവരങ്ങൾ കമ്പനി പിന്നീട് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

"ഗൂഗിൾ അക്കൗണ്ട് സെറ്റിങ്ങുകൾ മാറ്റുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനും നിയന്ത്രിക്കാനും ഗൂഗിൾ ശേഖരിക്കുന്നതിൽ നിന്ന് ഒഴിവാക്കാനും സാധിക്കും എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. ഗൂഗിളിന്റെ പ്രാതിനിധ്യത്തിന് വിരുദ്ധമായി, ഉപഭോക്താക്കളെ വ്യവസ്ഥാപിതമായി നിരീക്ഷിക്കുകയും ഉപഭോക്തൃ വിവരങ്ങളിൽ നിന്ന് ലാഭം നേടുകയും ചെയ്യുന്നു എന്നതാണ് സത്യം" എന്ന് ഡിസി അറ്റോർണി ജനറൽ കാൾ റസീൻ പ്രസ്താവനയിൽ ആരോപിച്ചു.
ഗൂഗിളിന്റെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്ന രീതികളുടെ വിശദാംശങ്ങൾ മറച്ചുവെക്കാനും ഉപഭോക്താക്കളെ നിരീക്ഷക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത് ബുദ്ധിമുട്ടാക്കാനും ശക്തമായ സാമ്പത്തിക പ്രോത്സാഹനം ഗൂഗിളിന് ലഭിക്കുന്നതായും ആരോപണത്തിൽ ഉന്നയിക്കുന്നു.

എന്നാൽ ആരോപണങ്ങളെ തീർത്തും നിഷേധിക്കുന്നതായി ഗൂഗിളിന്റെ പ്രതിനിധി വ്യക്തമാക്കി. ഗൂഗിളിന്റെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്ത ക്ലെയിമുകളുടെയും കാലഹരണപ്പെട്ട അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ ഒരു കേസ് കൊണ്ടുവരുന്നത്.

കമ്പനിയുടെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്തതും കാലഹരണപ്പെട്ടതുമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ കേസ് കൊണ്ടുവന്നത്. ഗൂഗിൾ അവരുടെ സംരംഭങ്ങളിൽ സ്വകാര്യത നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ നിർമ്മിക്കുകയും ലൊക്കേഷൻ വിവരങ്ങളുടെ ശേഖരണത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി ഗൂഗിളിന്റെ നയരൂപകരണ വക്താവ് ജോസ് കാസ്റ്റനേഡ വ്യക്തമാക്കി.

ഇതിന് മുൻപും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും അത് ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനും ഗൂഗിൾ നിയമ നടപടികൾ നേരിട്ടിട്ടുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍