ജനുവരി 1 മുതൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ

 


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ന് ഓൺലൈൻ ഷോപ്പിംഗ് വഴിതന്നെയാണ് ഉത്പന്നങ്ങൾ വാങ്ങിക്കുന്നത്.

ഇപ്പോൾ സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട് ,അതുകൊണ്ടു തന്നെ വരും വർഷങ്ങളിൽ ഓൺലൈൻ ഷോപ്പിംഗ് എന്നത് ഒരു സാധാരണ ഒന്നായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.
എന്നാൽ പല തരത്തിലും ഉപഭോക്താക്കൾ  ഓൺലൈൻ വഴി വഞ്ചിക്കപ്പെടാറുണ്ട്. ഓൺലൈൻ വഴി പല തരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഇപ്പോൾ ഇതാ പുതിയ ഓൺലൈൻ ഷോപ്പിംഗ് നിയമങ്ങൾ എത്തുന്നു. ജനുവരി 1 മുതലാണ് പുതിയ ഓൺലൈൻ ഷോപ്പിംഗ് മാനദണ്ഡങ്ങൾ പുറത്തിറക്കുന്നത്.
പുതിയ നിയമങ്ങൾ പ്രകാരം ആമസോൺ ,ഫ്ലിപ്പ്കാർട്ട് അടക്കമുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് ഉപഭോക്താക്കളുടെ കാർഡുകളുടെ വിവരങ്ങൾ സേവ്വ് ചെയ്തു വെക്കുവാൻ സാധിക്കുകയില്ല .ഈ നിയമങ്ങൾ എത്തിക്കഴിഞ്ഞാൽ ഓരോ ഇടപാടിനും ഉപഭോക്താക്കൾ  കാർഡ് വിവരങ്ങൾ നൽകി മാത്രമേ പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയുള്ളു .

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വരുന്നതിനാലാണ് ഇത്തരത്തിൽ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ കൂട്ടുന്നതിനായാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് അത് എളുപ്പമാക്കുവാൻ കാർഡുകൾ Tokenization ചെയ്യാവുന്നതാണ്. ഇത്തരത്തിൽ Tokenization ചെയ്താൽ ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കുവാൻ സാധിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍