Employment exchange കാർഡ് പുതുക്കാൻ മറന്നവർക്ക് ഒരു സന്തോഷ വാർത്ത

 



Employment exchange കാർഡ് പുതുക്കാൻ മറന്നവർക്ക് ഒരു സന്തോഷ വാർത്ത
⏺⏺⏺⏺⏺⏺⏺⏺⏺⏺⏺
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം.

⏹വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് നവംബർ 30 വരെ സമയം അനുവദിച്ചു.

2000 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള ( രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/21 വരെ ) കാലാവധിയുള്ളവർക്കാണ് അവസരം.

2000 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല / തദ്ദേശഭ രണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ ഈ സർട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് ചേർത്ത കാരണത്താൽ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്കും ആനുകൂല്യം ലഭിക്കും.



 www.eemployment.kerala.gov.in ഓൺലൈൻ പോർട്ടലിലെ ഹോംപേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി നേരിട്ട് പുതുക്കൽ നടത്താവുന്നതാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍