ഫേസ്ബുക്ക് കമ്പനിയുടെ പേര് മാറ്റാൻ ഒരുങ്ങുകയാണ്

 


സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഭീമനായ ഫേസ്ബുക്ക് കമ്പനിയുടെ  പേര് മാറ്റാൻ ഒരുങ്ങുകയാണ്. അതുകൂടാതെ മറ്റ് അനേകം മാറ്റങ്ങളും ഫേസ്ബുക്ക് കൊണ്ട് വരുന്നുണ്ട്.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ പേര് അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ പ്രഖ്യാപിക്കും. ദി വേർജ് ആണ് ഈ വിവരം പുറത്ത് വിട്ടത്.


ദി വേർജ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം, ഫേസ്ബുക്കിൽ വൻ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. മെറ്റാവേഴ്സിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാനാണ് ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അടുത്തയാഴ്ച ഒക്ടോബര് 28 ന് ഫേസ്ബുക്കിന്റെ സിഇഓ ആയ മാർക്ക് സുക്കർബെർഗ് പുതിയ പേര് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍