കർഷക തൊഴിലാളികൾക്കുള്ള 1000രൂപ ധനസഹായം ലഭിക്കാത്തവർ ഉടൻ ഇങ്ങനെ ചെയ്യുക

 


കർഷകതൊഴിലാളിക്ഷേമനിധി അംഗങ്ങൾക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ 1000 രൂപ ധനസഹായം അനുവദിച്ചിരുന്നു.

ഇതനുസരിച്ച് ക്ഷേമനിധി ഓഫീസിൽ നിന്നു പണമക്കേണ്ട അപേക്ഷകരുടെ വിവരങ്ങൾ ട്രഷറികളിലേക്ക് നൽകിയിരുന്നു. ട്രഷറികൾ അപേക്ഷകരുടെ ബാങ്ക് അക്കൗ ണ്ടുകളിലേക്ക് തുക അയക്കുകയും ചെയിതു എന്നാൽ അപേക്ഷകളിൽ രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പരുകളിലെ പിശകുകൾ മൂലം നിരവധി കർഷകതൊഴിലാളികളുടെ തുക ട്രഷറികളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടുകളിൽ  ട്രഷ റിയിൽനിന്നും 1000 രൂപ കിട്ടാത്തവർ  ഇപ്പോഴുള്ള സ്വന്തം ബാങ്ക് പാസ്ബുക്ക് , ആധാർകാർഡ് പകർപ്പുകളും പേരും മേൽവിലാ സവും മനിധി രജിസ്റ്റർ നമ്പരും ഫോൺനമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡും എഴുതിയ പേപ്പറും ഏതെങ്കിലും യൂണിയൻ ഭാരവാഹികൾ വഴിയോ നേരിട്ടോ, ഇമെയിൽ വഴിയോ സെപ്റ്റംബർ 15 നകം  ജില്ലാ കർഷകതൊഴിലാളി ക്ഷേമനിധി ഓഫീസിൽ വീണ്ടും എത്തിക്ക ണമെന്ന് അധികൃതർ അറിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

Kerala Agricultural Workers' Welfare Fund Board
Thrissur-4
0487- 2386871
Fax: 0487- 2386871

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍