വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്ട്സാപ്പിലൂടെ

 


വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെ ലഭിക്കും. കേന്ദ്ര സർക്കാരാണ് ഇങ്ങനെയൊരു സൗകര്യം തയ്യാറാക്കിയിരിക്കുന്നത്.

വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്ത അതേ മൊബൈൽ നമ്പറിലുള്ള വാട്സപ്പിലാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാകുക.

സർട്ടിഫിക്കറ്റ് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ

വാക്സിനായി രജിസ്റ്റർ ചെയ്ത അതേ നമ്പറിൽ വാട്സപ്പുള്ള ഫോണിൽ +91 9013151515 എന്ന നമ്പർ സേവ് ചെയ്യുക ഈ നമ്പറിലേയ്ക്ക് വാട്സാപ്പിൽ നിന്നും Download Certificate എന്ന് മെസേജ് അയയ്ക്കുക ഈ സമയം അതേ മൊബൈൽ നമ്പറിലേയ്ക്ക് ഒരു OTP നമ്പർ മെസ്സേജായി ലഭിക്കും. ഈ നമ്പർ വാട്സാപ്പിൽ മറുപടിയായി അയയ്ക്കുക അപ്പോൾ അതേ ഫോൺനമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരുടേയും പേര് വാട്സാപ്പിൽ മെസ്സേജായി വരും ഇതിൽ അത് വ്യക്തിയുടെ സർട്ടിഫിക്കറ്റാണോ വേണ്ടത് ആ വ്യക്തിയുടെ പേരിന് നേരെയുള്ള ക്രമനമ്പർ മറുപടിയായി അയയ്ക്കുക ഉടൻ തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് PDF ഫോർമാറ്റിൽ വാട്സാപ്പിൽ ലഭിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍