അൺലിമിറ്റഡ് കോളിങും ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ മൂന്ന് റീചാർജ് പ്ലാനുകൾ

 




ഓഗസ്റ്റിൽ വാലിഡിറ്റി അവസാനിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ പുതിയ റീചാർജ് വൗച്ചറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഗ്രേസ് പിരീഡിന് കീഴിലുള്ള ഉപയോക്താക്കൾക്കായിരിക്കും ഈ പ്ലാനുകൾ ഉപയോഗപ്പെടുന്നത്.

മൂന്ന് വൌച്ചറുകളാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 201 രൂപ പ്ലാൻ, 139 രൂപ പ്ലാൻ, 1,199 രൂപ പ്ലാൻ എന്നിവയാണ് ഈ പുതിയ പ്ലാനുകൾ. ടെലിക്കോം വിപണിയിലെ മത്സരത്തിൽ സ്വകാര്യകമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ബിഎസ്എൻഎല്ലിന്റെ നീക്കം.


ബിഎസ്എൻഎല്ലിന്റെ 201 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 90 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി എല്ലാ നെറ്റ്‌വർക്കുകളിലേക്കും വിളിക്കുന്നതിന് 300 മിനിറ്റ് കോളുകളാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയും അതേ 99 സൗജന്യ മെസേജുകളും ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകുന്നു. വാലിഡിറ്റിക്ക് പ്രാധാന്യം കെടുക്കുന്ന, കോളിങ്, ഡാറ്റ എന്നിവ മിതമായി ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ആകർഷകമായ പ്ലാൻ തന്നെയാണ് ഇത്.


ബിഎസ്എൻഎൽ അവതരിപ്പിച്ച 139 രൂപയുടെ പുതിയ പ്ലാൻ ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ എല്ലാ സർക്കിളുകളിലെയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പക്ഷേ 80 കെബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു മാസത്തേക്ക് സർവ്വീസ് വാലിഡിറ്റി വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ്.


ബിഎസ്എൻഎല്ലിന്റെ 1,199 രൂപ വിലയുള്ള പുതിയ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കും 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 100 മെസേജുകളും നൽകുന്നുണ്ട്. ഒരു വർഷം മുഴുവൻ സർവ്വീസ് വാലിഡിറ്റി നൽകാൻ ഈ പ്ലാനിന് സാധിക്കുന്നു എന്നതാണ് ഈ പ്ലാനിനെ ആകർഷകമാക്കുന്നത്. ഡാറ്റ അധികം ഉപയോഗിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ലഭിക്കുന്നതിനാൽ സാധാരണ ആളുകൾക്ക് മികച്ച ചോയിസായിരിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍