പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ ഫലം ഇന്ന്​; ഈ വെബ്​സൈറ്റ്​, ആപ്പുകൾ വഴി ഫലമറിയാം

 



രണ്ടാം വർഷ ഹയർസെക്കൻഡറി , വി.എച്ച്.എസ്.ഇ പരീക്ഷഫലം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് പ്രഖ്യാപിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാല് മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫലമറിയാം.


കഴിഞ്ഞവർഷം 85.13 ശതമാനമായിരുന്നു വിജയം. ഹയർസെക്കൻഡറി പരീക്ഷയുടെ ചരിത്രത്തിലെ ഉയർന്ന വിജയമാകും ഇത്തവണത്തേത്. മുഴുവൻ മാർക്ക് നേടിയവരുടെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വർധനയുണ്ടാകും. കഴിഞ്ഞവർഷം 234 വിദ്യാർഥികൾ മുഴുവൻ മാർക്കും 18,510 പേർ മുഴുവൻ വിഷയത്തിലും എ പ്ലസും നേടിയിരുന്നു. ഈ വർഷം 4,46,471 പേരാണ് പരീക്ഷയെഴുതിയത്.


ഫലമറിയാവുന്ന വെബ്സൈറ്റുകൾ 

www.keralaresults.nic.in  www.dhsekerala.gov.in 

www.prd.kerala.gov.in  www.results.kite.kerala.gov.in  www.kerala.gov.in 


മൊബൈൽ ആപ്പ് വഴി അറിയാം

Saphalam 2021

iExaMs - Kerala




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍