2025ൽ വിൻഡോസ് 10 പിന്തുണ പിൻവലിക്കാൻ മൈക്രോസോഫ്റ്റ്

 


വിൻഡോസ് 10 പിന്തുണ 2025 ഓടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്.

കമ്പനിയുടെ പുതിയ ലൈഫ്സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ വർക്സ്റ്റേഷൻസ്, പ്രോ എഡ്യൂക്കേഷൻ എന്നിവക്കുള്ള പിന്തുണ പിൻവലിക്കും. പിന്തുണ പിൻവലിക്കുമെന്നാൽ അതിനു ശേഷം വിൻഡോസ് 10ൽ പുതിയ അപ്ഡേറ്റുകളോ സുരക്ഷാ പരിഹാരങ്ങളോ കമ്പനി സ്വീകരിക്കുകയില്ല.


മൈക്രോസോഫ്റ്റ് വിൻഡോസ് 10 അവതരിപ്പിച്ചപ്പോൾ ഇത് വിൻഡോസിന്റെ അവസാന പതിപ്പാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കമ്പനിയുടെ പുതിയ ടീസർ പ്രകാരം, ഈ മാസം അവസാനത്തോടെ മൈക്രോസോഫ്റ്റ് വിൻഡോസ് 11 പുറത്തിറക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍