പുതിയ റേഷൻ കാർഡിന് അങ്ങനെ അപേക്ഷ കൊടുക്കാം

 



പുതിയ റേഷൻ കാർഡിന് അങ്ങനെ അപേക്ഷ നൽകണം എന്തല്ലാം രേഖകൾ സമർപ്പിക്കണം എന്ന് നോക്കാം.


 
1. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങലില്നിന്നും സെക്രട്ടറി റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്.

2. വില്ലേജ്‌ ഓഫീസിൽ നിന്ന്  ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്.

3. താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും ലഭിച്ച റീഡക്ഷൻ സർട്ടിഫിക്കറ്റ് നോ റേഷൻ സർട്ടിഫിക്കറ്റ് / സറണ്ടർ സർട്ടിഫിക്കറ്റ്.

4. താലൂക്കിലെ തന്നെ മറ്റേതെങ്കിലും കാർഡിൽ പേര് ഉൾപ്പെട്ടിട്ടുണ്ടങ്കിൽ അത്തരം കാർഡും കാർഡുടമയുടെ സമ്മതപത്രവും.

5. ഒരു കാർഡിലും ഉൾപ്പെട്ടിട്ടില്ലങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്ന്റെ  സാകഷ്യപത്രം.

6. രണ്ടു വയസിനുമേൽ പ്രായമുള്ള കുട്ടികളുടെ പേര് ചേർക്കാൻ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

അപേക്ഷ പൂരിപ്പിച്ച് മേൽ പറഞ്ഞ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കിയാൽ സപ്ലൈ ഓഫീസിൽ നിന്ന് നൽകുന്ന രസിതിന്റ അടിസ്ഥാനത്തിൽ നിശ്ചിത ദിവസം റേഷൻ കാർഡ് ലഭിക്കും. കാർഡിന് നിശ്ചിത രൂപ നൽകണം.



ഇനി നിങ്ങൾ ഓൺലൈനായി അപേക്ഷ നൽകാൻ https://www.civilsupplieskerala.gov.in  എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍