ഗൂഗിള്‍ മീറ്റില്‍ പുതിയ ഫീച്ചറുകള്‍

 



വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പുതിയ ചില ഫീച്ചറുകൾ അവതരിപ്പിച്ചു.

മ്യൂട്ട് ഓൾ സ്റ്റുഡന്റ്സ്, മോഡറേഷൻ ടൂൾസ്, എന്റ് മീറ്റിങ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് പുതിയതായി അവതരിപ്പിച്ചത്.

ഓൺലൈൻ പഠനം സുരക്ഷിതമാക്കുന്നതിനുള്ള ഫീച്ചറുകൾ പുതിയതായി ചേർത്തവയിലുണ്ട്. ക്ലാസുകളിൽ ആരെല്ലാം അംഗമാവണമെന്ന് അധ്യാപകർക്ക് തീരുമാനിക്കാം. ക്ലാസിൽ നുഴഞ്ഞു കയറുന്ന അപരിചിതരെ ബ്ലോക്ക് ചെയ്യാൻ അധ്യാപകർക്ക് സാധിക്കും.

ക്ലാസ് കഴിഞ്ഞാൽ മീറ്റിങ് അവസാനിപ്പിക്കാൻ അധ്യാപകർക്ക് സാധിക്കും. നേരത്തെ ക്ലാസ് കഴിഞ്ഞ് മീറ്റിങിൽ നിന്ന് അധ്യാപകർ പുറത്തുപോയാലും മീറ്റിങ് നടന്നുകൊണ്ടിരിക്കും. പുതിയ അപ്ഡേറ്റ് അനുസരിച്ച് അധ്യാപകർ മീറ്റിങ് അവസാനിപ്പിച്ചാൽ ആ മീറ്റിങ് എല്ലാവർക്കും അവസാനിക്കും.

പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ ക്ലാസിലെ അംഗങ്ങളെ ഒന്നടങ്കം ഒറ്റ ക്ലിക്കിൽ നിശബ്ദമാക്കാൻ അധ്യാപകർക്ക് സാധിക്കും. ഈ സൗകര്യം ആഴ്ചകൾക്കുള്ളിൽ ലഭ്യമാവും. ക്ലാസെടുക്കാൻ മൊബൈൽ ഫോണുകളും ടാബുകളും ഉപയോഗിക്കുന്ന അധ്യാപകർക്ക് മീറ്റിങ് എളുപ്പം നിയന്ത്രിക്കാനുള്ള പുതിയ കൺട്രോളുകൾ നൽകാനും ഗൂഗിൾ പുതിയ അപ്ഡേറ്റ് നൽകാനും ഇടയുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍