സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തുടർന്നും ലഭിക്കാൻ എന്ത് ചെയ്യണം

 


സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന എല്ലാ ആളുകളും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പെൻഷൻ തുക നമുക്കറിയാം 1500 രൂപ ആയിട്ട് ജനുവരി മാസം മുതൽ വർധിപ്പിച്ചിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ജനുവരി മാസം മുതൽ മുടങ്ങാതെ നിങ്ങൾക്ക് ലഭിക്കുന്നതിന് വേണ്ടി കുറച്ച് നിർദ്ദേശങ്ങൾ ഇപ്പോൾ അടുത്ത് സർക്കാരിൻറെ ഭാഗത്തുനിന്ന് പുറത്തിറക്കിയിരിക്കുകയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ ആളുകൾക്ക് പുനസ്ഥാപിക്കുന്ന അതിനുവേണ്ടി വളരെയധികം ബുദ്ധിമുട്ടുകൾ ആണ് അനുഭവിക്കേണ്ടി വരുന്നത്. അത് പുനസ്ഥാപിച്ചു കഴിഞ്ഞാലും അതുവരെ മുടങ്ങിക്കിടന്ന തുക ലഭിക്കുവാൻ താമസം ഏറെയാണ്. ധനമന്ത്രി അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിലൂടെ ജനുവരിമാസം മസ്റ്ററിങ് ഇല്ല എന്ന് ഒരു വാർത്ത അറിയിക്കുകയും ഉണ്ടായിരുന്നു.


അതുപോലെതന്നെ 2020ഇൽ മസ്റ്ററിംഗ് നടത്തുവാൻ ആയിട്ട് സാധിക്കാത്ത ആളുകൾക്ക് ജനുവരിമാസം അതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഇതിനു വേണ്ടിയുള്ള ഒരു അവസരമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. 50 വയസ്സിനു ശേഷമുള്ള വിധവാപെൻഷൻ അതുപോലെതന്നെ അവിവാഹിത പെൻഷൻ കൈവരുന്ന ഉപഭോക്താക്കൾ പുനർ വിവാഹിതയല്ല അല്ലെങ്കിൽ വിവാഹിത അല്ല എന്ന് തെളിയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സമർപ്പിച്ച കൊടുത്ത സർട്ടിഫിക്കറ്റുകൾ സേവയുടെ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ വേണ്ടിയുള്ള സമയമാണ് ഇപ്പോൾ വന്നിട്ടുള്ളത്.


ഇതിൻറെ സമയപരിധി ജനുവരി മാസം ഇരുപതാം തീയതി വരെയാണ് അറിയിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാകാത്ത എല്ലാ ആളുകളും ഈ തീയതിക്ക് മുൻപ് തന്നെ ഹാജരാക്കേണ്ടതാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ ധാരാളം അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതികൾ സർക്കാരിനെ ലഭിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് നിലവിൽ 13 ലക്ഷത്തിൽപരം വിധവാ പെൻഷൻ വാങ്ങി വരുന്നു. പെൻഷൻ വാങ്ങുന്നവരിൽ ധാരാളം അനർഹർഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം സർക്കാറിന് ലഭിച്ചിട്ടുണ്ട്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍