രാജ്യത്ത് ഉടനീളം 4ജി എത്തിക്കാൻ ബി‌എസ്‌എൻ‌എൽ

 


ബിഎസ്എൻഎൽ തങ്ങളുടെ പോസ്റ്റപെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് എഫ്‌യുപി ലിമിറ്റ് നീക്കം ചെയ്ത് പൂർണമായും അൺലിമിറ്റഡ് ആയി കോളിങ് ആനുകൂല്യങ്ങൾ നൽകാനൊരുങ്ങുന്നു

എന്ന വാർത്തയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മറ്റൊരു സന്തോഷ വാർത്ത. ബി‌എസ്‌എൻ‌എൽ 4ജി സേവനങ്ങൾ ഉടൻ ആരംഭിക്കും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഓപ്പറേറ്റർക്ക് സ്പെക്ട്രം അനുവദിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇതിനൊപ്പം 4ജി ലേലത്തിന് മന്ത്രാലയം നോട്ടീസും നൽകി.

ബിഎസ്എൻഎല്ലിന് 2100 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സാണ് ലഭിച്ചിട്ടുള്ളത്. മുംബൈ ഉൾപ്പെടെ 20 സർക്കിളുകളിലും കമ്പനി ഇത്രയും സ്പെക്ട്രമാണ് ഉപയോഗിക്കുന്നത്. ഈ സേവനങ്ങൾ ദില്ലിയിലും രാജസ്ഥാനിലും ലഭ്യമല്ല. നേരത്തെ 850 മെഗാഹെർട്‌സിൽ 5 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സിൽ 10 മെഗാഹെർട്‌സ് എന്നിങ്ങനെയുള്ള ബാൻഡുകൾ ദില്ലി, രാജസ്ഥാൻ സർക്കിളുകളിൽ ലഭിച്ചിരുന്നു. അടുത്ത 20 വർഷത്തേക്കാണ് സ്പെക്ട്രം അനുവദിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍