നോക്കിയ 5310 എക്‌സ്പ്രസ് മ്യൂസിക് ഫോണ്‍ ജൂണ്‍ 16ന്

നോക്കിയ 5310 എക്‌സ്പ്രസ് മ്യൂസിക് ഫോണ്‍ ജൂണ്‍ 16ന് ഇന്ത്യയിലെത്തും








നോക്കിയയുടെ പഴയ പ്രതാപകാലത്തെ ഏറ്റവും ജനപ്രിയമായ ഫോണുകളിലൊന്നാണ് നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക്. ഈ ഫോൺ വീണ്ടും അവതരിപ്പിക്കുകയാണ് എച്ച്എംഡി ഗ്ലോബൽ.
ദിവസങ്ങൾക്ക് മുമ്പ് ഈ ഫോണിന്റെ ഒരു ടീസർ കമ്പനി പുറത്തുവിട്ടിരുന്നു.
നോക്കിയ 5310 ജൂൺ 16ന് ഇന്ത്യയിലെത്തും.
2007 ൽ പുറത്തിറക്കിയ എക്സ്പ്രസ് മ്യൂസിക് ഫോണിന്റെ 2020 ലെ പതിപ്പാണ് നോക്കിയയുടെ ഏറ്റവും വലിയ വിപണിയായിരുന്ന ഇന്ത്യയിലേക്ക് എത്തുന്നത്.

ഈ വർഷം മാർച്ചിലാണ് പുതിയ നോക്കിയ 5310 ഉഫോൺ എച്ച്എംഎഡി ഗ്ലോബൽ ആഗോള വിപണിയ്ക്ക് പരിചയപ്പെടുത്തിയത്. പഴയ എക്സ്പ്രസ് മ്യൂസിക് ഫോണിനെ പോലെ ഒരു വശത്ത് മ്യൂസിക് പ്ലേ ബാക്ക് ബട്ടനുകളുമായാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് മുന്നിൽ മുകളിലും താഴെയുമായി രണ്ട് സ്പീക്കറുകളുണ്ട്.
വെള്ളയും ചുവപ്പും ചേർന്നതും, കറുപ്പും ചുവപ്പും ചേർന്നതുമായ സമ്മിശ്ര നിറങ്ങളുള്ള രണ്ട് തരം ഫോണുകളാണ് വിപണിയിലെത്തുക.
2.4 ഇഞ്ച് ക്യുവിജിഎ കളർ ഡിസ്പ്ലേ, ഫിസിക്കൽ കീബോർഡ്, എന്നിവയാണ് നോക്കിയ 5310-യ്ക്ക് ഉള്ളത്. നോക്കിയ സീരീസ് 30 പ്ലസ് സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന ഫോണിൽ മീഡിയാ ടെക്കിന്റെ എംടി 6260എ പ്രൊസസർ ആണുള്ളത്. എട്ട് എംബി റാം ഉണ്ട്. 16 എംബി സ്റ്റോറേജ് ഉള്ള ഫോണിൽ 32 ജിബി വരെയുള്ള മെമ്മറി കാർഡുകൾ ഉപയോഗിക്കാം.

ഫോണിന് ഒരു വിജിഎ ക്യാമറയും ഫ്ളാഷുമുണ്ട്. 1.200 എംഎഎച്ച് റിമൂവബിൾ ബാറ്ററിയിൽ 30 ദിവസം സ്റ്റാൻഡ് ബൈ ചാർജ് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. എംപിത്രി പ്ലെയർ, എഫ്എം റേഡിയോ തുടങ്ങിയ സൗകര്യങ്ങൾ ഫോണിലുണ്ട്. ഫോണിന്റെ വിലയും വിൽപന സംബന്ധിച്ച വിവരങ്ങളും ജൂൺ 16 ന് അറിയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍