2019 കീഴടക്കിയ ആപ്പുകള്‍

2019 കീഴടക്കിയ ആപ്പുകള്‍ ഇവയാണ്






കേവലം സൗഹൃദ ശൃംഖല എന്നതിലുപരി പ്രധാനപ്പെട്ട ആശയവിനിമയോപാധിയായും വിനോദകേന്ദ്രമായും വാണിജ്യ വ്യവസായ സഹായിയായും സോഷ്യൽ മീഡിയ മാറിയിരിക്കുന്നു.
ഓരോ തലമുറയിലേയും 80 ശതമാനം പേർ സോഷ്യൽ മീഡിയാ ഒരോ ദിവസവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇന്റർനെറ്റ് ലഭ്യത കൂടിയതും ചിലവ് കുറഞ്ഞതും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. വലിയ അളവിലുള്ള ഡാറ്റ ലഭ്യത വീഡിയോ ഉള്ളടക്കങ്ങൾ കാണുന്നതിൽ വർധനവുണ്ടാക്കി.

ഫെയ്സ്ബുക്ക് മുന്നിൽ തന്നെ

സോഷ്യൽ മീഡിയാ സേവന രംഗത്ത് മുന്നേറി നിൽക്കുന്നത് ഫെയ്സ്ബുക്ക് ആണ്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമാണ് ഈ പട്ടികയിൽ രണ്ടാമത്. ട്വിറ്റർ മൂന്നാമതും നിൽക്കുന്നു. മുന്നിൽ നിൽക്കുന്ന മെസേജിങ് ആപ്ലിക്കഷൻ വാട്സാപ്പും ഫെയ്സ്ബുക്കിന്റേതാണ്.

വീഡിയോ ഉള്ളടക്കങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു

സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ വീഡിയോ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം വർധിച്ചത് കഴിഞ്ഞ വർഷം നാം കണ്ടു. ഫെയ്സ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, ട്വിറ്ററിലുമെല്ലാം വീഡിയോ ഉള്ളടക്കങ്ങൾക്ക് പ്രത്യേക പരിഗണന ലഭിച്ചു. വീഡിയോ പങ്കുവെക്കാം എ്ന്ന് മാത്രമല്ല. ആ വീഡിയോകൾക്ക് പ്രതിഫലം നൽകുന്ന രീതിയും സമൂഹ മാധ്യമ വെബ്സൈറ്റുകൾ തുടങ്ങി. അതിനായി ഉപയോക്താക്കളുടെ വീഡിയോയിൽ പരസ്യം നൽകാൻ തുടങ്ങി.

മുന്നേറ്റം നടത്തി ടിക് ടോക്ക്

ഉപയോക്താക്കൾക്കിടയിൽ വീഡിയോ ഉള്ളടക്കങ്ങൾക്ക് പ്രിയമേറിയതിന്റെ പ്രതിഫലനമെന്നോണം ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് മുൻനിര സോഷ്യൽ മീഡിയാ സേവനങ്ങളെ വെല്ലുവിളിച്ച് മുന്നേറി. യൂട്യൂബും ഇതിൽ നേട്ടമുണ്ടാക്കി. നെറ്റ്ഫ്ളിക്സ്, പ്രൈം വീഡിയോ പോലുള്ള സേവനങ്ങളും ഇതേ പശ്ചാത്തലത്തിൽ ശൃംഖല വ്യാപിപ്പിച്ചതും കഴിഞ്ഞ വർഷം കണ്ടു.

കച്ചവടം പച്ചപിടിച്ചു

സോഷ്യൽ മീഡിയ വെബ്സൈറ്റുകളെ ഉപയോഗപ്പെടുത്തിയുള്ള വ്യാപാരം പുഷ്ടിപ്പെട്ടു. വ്യവസായ സ്ഥാപനങ്ങൾ ഉപയോക്താക്കളിലേക്കെത്താൻ സോഷ്യൽ മീഡിയാ സേവനങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമായി. കാശ് കൊടുത്ത് ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന രീതി കൂടുതൽ വ്യാപകമായി.

അതിവേഗം മിന്നിത്തെളിഞ്ഞ സോഷ്യൽ മീഡിയാ താരങ്ങൾ

സിനിമ പോലുള്ള മുൻനിര കലാരംഗങ്ങളിൽ കഴിവുതെളിയിക്കുന്നവരാണ് സാധാരണ സെലിബ്രിട്ടികൾ ആവാറ്. എന്നാൽ സോഷ്യൽമീഡിയയിലെ ഇടപെടലിലൂടെ ജനപ്രിയ താരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ടിക് ടോക്ക് പോലുള്ള വീഡിയോ സ്ട്രീമിങ് സേവനങ്ങളിലൂടെ അതിവേഗം പ്രശസ്തരാവാമെന്ന സ്ഥിതി വന്നു. പലർക്കും അത് സിനിമയിലേക്കുള്ള വഴിതുറന്നുകൊടുക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍