3ജി സേവനം ഷട്ട് ഡൌണ്‍ ചെയ്ത് എയര്‍ടെല്‍

3ജി സേവനം ഷട്ട് ഡൌണ്‍ ചെയ്ത് എയര്‍ടെല്‍





എയര്‍ടെല്‍ 3ജി സേവനം മതിയാക്കുന്നു. ആദ്യ ഘട്ടമായി ഉത്തര്‍ പ്രദേശിലും പഞ്ചാബിലുമാണ് 3 ജി നെറ്റ്‍വര്‍ക്കുകള്‍ നീക്കിത്തുടങ്ങിയത്. വൈകാതെ കേരളം ഉള്‍പ്പടെയുള്ള സര്‍ക്കിളിലേക്കും ഷട്ട്ഡൌണ്‍ നടപടി വ്യാപിപ്പിക്കും എന്നാണ് എയര്‍ടെല്‍ തരുന്ന വിവരം.

വളരെ വേഗം നടപ്പിലാക്കിയ തീരുമാനത്തെ തുടര്‍ന്ന് 3ജി ഉപയോഗ്താക്കള്‍ നട്ടം തിരിഞ്ഞിരിക്കുകയാണ്. 3ജി പിന്തുണ മാത്രമുള്ള ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നവര്‍ക്കും മറ്റും 4ജി സപ്പോര്‍ട്ടു ചെയ്യുന്ന പുതിയ ഫോണ്‍ വാങ്ങിയാല്‍ മാത്രമേ ഇനി നെറ്റ്‍വര്‍ക്ക് ആസ്വദിക്കാന്‍ കഴിയൂ.

ദിവസങ്ങള്‍ക്കുള്ളില്‍ 3ജി നെറ്റ്‍വര്‍ക്ക് നിര്‍ത്തലാക്കിയതിലൂടെ പഞ്ചാബില്‍ ഭൂരിഭാഗം ഉപയോഗ്താക്കളും പ്രതിസന്ധിയിലായി. മൂന്ന് മാസത്തേക്ക് 3ജി ഡേറ്റ പാക്ക് റീചാര്‍ജ് ചെയ്തവരാണ് തിരിച്ചടി നേരിട്ടവരില്‍ കൂടുതലും. എന്നാല്‍ എല്ലാ 3ജി വരിക്കാരെയും ഷട്ട്ഡൌണ്‍ ചെയ്യുന്നതിനു മുമ്പ് കൃത്യമായി അറിയിക്കുകയും 4ജി നെറ്റ്‍വര്‍ക്കിലേക്കും ഹാന്‍സെറ്റുകളിലേക്കും അപ്ഗ്രേഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായുമാണ് എയര്‍ടെലിന്‍റെ ഔദ്യോഗിക വിശദീകരണം. ഫീച്ചർ ഫോണുകളിൽ ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എയർടെൽ പഞ്ചാബിൽ 2ജി സേവനങ്ങൾ നൽകുന്നത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

അധികം വൈകാതെ തന്നെ കേരളത്തിലും 3ജി സേവനങ്ങള്‍ നിര്‍ത്തുമെന്നാണ് എയര്‍ടെലിന്‍റെ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍