എംഐയുഐ 11അപ്‌ഡേറ്റ് ലഭിക്കുന്ന ഫോണുകള്‍ ഇവയാണ്

എംഐയുഐ 11



ഷാവോമി ഫോണുകളിലെ ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പുതിയ യൂസർ ഇന്റർഫെയ്സ് 'എംഐയുഐ 11' പുറത്തിറക്കി.
ചൈനയിൽ നടന്ന പരിപാടിയിലാണ് എംഐയുഐ 11 അവതരിപ്പിച്ചത്. ഡൈനാമിക് ഫോൺഡ് സ്കെയ്ലിങ്, ഡൈനാമിക് സൗണ്ട് ഇഫക്റ്റ്, ഡാർക്ക് മോഡ്, ഓൾവേയ്സ് ഓൺ ഡിസ്പ്ലേ ഉൾപ്പടെ നിരവധി ഫീച്ചറുകളാണ് എംഐയുഐയുടെ പുതിയ പതിപ്പിലുള്ളത്.
പുതിയ ഒഎസ് അപ്ഡേറ്റ് ലഭിക്കുന്ന ഫോണുകളുടെ പട്ടികയും ഷാവോമി പുറത്തുവിട്ടു. എംഐയുഐ 11 ന്റെ ക്ലോസ്ഡ് ബീറ്റാ പതിപ്പ് ഇപ്പോൾ ചില ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമായി ലഭ്യമാണ്. സെപ്റ്റംബർ 27 നാണ് ഓപ്പൺ ബീറ്റാ പതിപ്പ് ലഭിക്കുക. ഇത് എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കും.

ഒക്ടോബർ പകുതിയോടെ തന്നെ എംഐയുഐ 11 ന്റെ സ്റ്റേബിൾ പതിപ്പ് പുറത്തിറക്കും.
എംഐയുഐ 11 ലഭിക്കുന്ന ഫോണുകൾ

ആദ്യ ഘട്ടത്തിൽ Mi 9, Mi 9 Transparent Edition, Mi 9 SE, Mi Mix 3, Mi Mix 2S, Mi 8, Mi 8 Youth Edition, Mi 8 Explorer Edition, Mi 8 Screen Fingerprint Edition, Mi 8 SE, Mi Max 3, Redmi K20 Pro, Redmi K20 Pro Premium Edition, Redmi K20, Redmi Note 7, Redmi Note 7 Pro, and Redmi 7 എന്നീ ഫോണുകളിലാണ് എംഐയുഐ 11 ലഭിക്കുക. ഒക്ടോബർ പകുതിയോടെ ഈ ഫോണുകളിൽ അപ്ഡേറ്റ് ലഭിക്കും

രണ്ടാം ഘട്ടത്തിൽ ഒക്ടോബർ അവസാനത്തോടെ Mi 9 Pro 5G, Mi CC9, Mi CC9 Meitu Custom Edition, Mi CC9e, Mi Mix 2, Mi Note 3, Mi 6, Mi 6X, Redmi 7A, Redmi 6 Pro, Redmi Note 5, Redmi 6A, Redmi 6, and Redmi S2 എന്നീ ഫോണുകളിൽ പുതിയ ഒഎസ് പതിപ്പ് ലഭിക്കും.

അവസാന ഘട്ടത്തിൽ നവംബറോടെ Mi Mix, Mi 5S, Mi 5S Plus, Mi 5X, Mi 5C, Mi Note 2, Mi Play, and Mi Max 2, Redmi Note 8, Redmi Note 8 Pro, Redmi 5 Plus, Redmi 5, Redmi 5A, Redmi 4X, and Redmi Note 5A എന്നീ ഫോണുകളിലേക്കും പുതിയ അപ്ഡേറ്റ് എത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍