നാലു പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സപ്പ്

ചാറ്റിങ് സുഗമമാക്കാൻ നാലു പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സപ്പ് 






 പുതിയ ഫീച്ചറുകൾ ആൻഡ്രോയിഡ് , ഐഒഎസ് ഉപയോക്താക്കൾക്കായാണ് അവതരിപ്പിച്ചത്.




  •   വാട്സ്ആപ്പ് ഫിംഗർപ്രിന്റ് ഫീച്ചർ



 ആൻഡ്രോയിഡ് പതിപ്പുകളിൽ വാട്സ്ആപ്പ് ബയോമെട്രിക് അൺലോക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് . ഐഒഎസ് പതിപ്പുകളിൽ ഫീച്ചർ അവതരിപ്പിച്ച് ഏകദേശം 7 മാസത്തിനുശേഷമാണ് ആൻഡ്രോയിഡിൽ ഉൾപ്പെടുത്തിയത് . കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐഒഎസ് പതിപ്പുകളിൽ ഐഫോൺ ഉപയോക്താക്കൾക്ക് തങ്ങളുടെ ഡാറ്റ സുരക്ഷ മെച്ചപ്പെടുത്താനായി ഫീച്ചർ ഉൾപ്പെടുത്തിയത് . ഐഫോൺ ഉപയോക്താക്കൾക്ക് ഇതിലൂടെ ഫെയ്സ് ഐഡിയോ ടച്ച് ഐഡിയോ ഉപയോഗിച്ച് ആപ്പ് ലോക്ക് ചെയ്യാൻ കഴിയുമായിരുന്നു. ആൻഡ്രോയിഡ് സ്മാർട്ഫോണുകളിൽ വാട്സപ്പ് ബീറ്റ വെർഷൻ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭിക്കും പുതിയ ഫീച്ചറിനായി ഉപയോക്താക്കൾ വാട്സ്ആപ്പ് 2.19.3 വെർഷനിലേക്ക് അപ്ഗ്രേഡ് ചെയ്യണം. 

  • ടാഗ്


2014 ഫെബ്രുവരിയിലാണ് ഫെയ്സ്ബു ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സപ്പ് സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി അടുത്തിടെ വാട്സാപ്പിനൊപ്പം ഫ്രം ഫെയ്സ്ബുക്ക് എന്ന ടാഗ് കമ്പനി ചേർത്തു. ഫെയ്സ്ബുക്കിന്റെ ഭാഗമായ ഉൽപന്നങ്ങളെയും സർവീസുകളെയും കുറിച്ച് ഉപയോക്താക്കൾക്ക് വ്യക്തത വരുത്തുന്നതിനാണ് ഇതെന്നാണ് ഫെയ്സ്ബുക്ക് അറിയിച്ചത്. 


  •  ഫോർവേഡ് മെസേജിന് നിയന്ത്രണം



 വാട്ട്സ്ആപ്പ് ഫോർവേർഡ് ടൂളിൽ പതിവായി മാറ്റങ്ങൾ വരുത്തുന്നുണ്ട് . അപ്ഡേറ്റു ചെയ്ത അപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ചില ഫോർവേഡ് മെസേജുകളിൽ ' frequently forwarded ' ലേബൽ ഇതിനകം ശ്രദ്ധിച്ചിരിക്കാം . ഇപ്പോൾ, അഞ്ച് തവണ ഒരു സന്ദേശം കൈമാറി കഴിഞ്ഞാൽ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അത് അറിയാൻ കഴിയും. ആറാമതായി ഫോർവേഡ് ചെയ്യാനൊരുങ്ങുമ്പോൾ ഉപയോക്താക്കള വാട്സപ്പ് ഇത് ' forwarded many times ' എന്ന ലേബലിൽ ഓർമപ്പെടുത്തുന്നു. വ്യാജ വാർത്തകൾ തടയുന്നതിനാണ് വാട്സപ്പ് ഈ ഫീച്ചർ കൊണ്ടുവന്നത്. 

  •  തുടർച്ചയായ വോയ്സ് മെസേജുകൾ



 ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അടുത്തിടെ ഒരു അപ്ഡേറ്റ് ലഭിച്ചിരിക്കും . ഇതിലൂടെ ' Consecutive Voice Messages ' പ്ലേബാക്ക് ഫീച്ചർ വാട്സപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഒഎസ് വെർഷനുകളിൽ മാത്രമാണ് ഈ ഫീച്ചർ ആദ്യം ലഭിച്ചിരുന്നത്. ഉപയോക്താവ് ഒരു വോയ്സ് മേസേജ് പ്ലേ ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും പകരം തുടർച്ചയായി വോയ്സ് മെസേജുകൾ ഓട്ടോമാറ്റിക്കലി പ്ലേ ചെയ്യാൻ ഒരു ഉപയോക്താവിനെ അനുവദിക്കുകയും ചെയ്യുന്നു . ആദ്യ വോയ്സ് മെസേജ് പ്ലേ ചെയ്തതിന് ശേഷം അപ്ലിക്കേഷൻ ഉപയോക്താക്കളെ ഒരു പ്രത്യേക ശബ്ദത്തോടെ അറിയിക്കുകയും രണ്ടാമത്തെ വോയ്സ് മെസേജ് ഓട്ടോമാറ്റിക്കലി പ്ലേ ചെയ്യുകയും ചെയ്യും.     

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍