ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുന്ന സ്മാർട്ഫോണുകൾ

 ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുന്ന സ്മാർട്ഫോണുകൾ









ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുന്ന സ്മാർട്ഫോണുകൾ ഇവയാണ്.


ഗൂഗിൾ പിക്സൽ ഫോണുകൾ: സ്വാഭാവികമായും ഏറ്റവും പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റ് ആദ്യമെത്തുക ഗൂഗിൾ പിക്സൽ ഫോണുകളിലാണ്.
ഗൂഗിൾ പിക്സൽ 3, പിക്സൽ 3 എക്സ്എൽ, പിക്സൽ 2, പിക്സൽ 2 എക്സ്എൽ, പിക്സൽ, പിക്സൽ എക്സ്എൽ ഫോണുകളിലും പുതിയതായി പുറത്തിറക്കിയ പിക്സൽ 3എ , പിക്സൽ 3എ എക്സ്എൽ ഫോണുകളിലും ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കും.ഓക്ടോബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഗൂഗിൾ പിക്സൽ 4 സ്മാർട്ഫോൺ ആൻഡ്രോയിഡ് 10 ഓഎസുമായാണ് പുറത്തിറങ്ങുക.

നോക്കിയ

നോക്കിയ 9 പ്യൂവർ വ്യൂ, നോക്കിയ 8.1, നോക്കിയ 7.1 ഫോണുകളിലാവും ഏറ്റവും ആദ്യം ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുക. ഈ വർഷം അവസാനത്തോടെയാവും അപ്ഡേറ്റ് ലഭിക്കുക.
ഇതിന് ശേഷം നോക്കിയ 7 പ്ലസ്, നോക്കിയ 6.1 പ്ലസ്, നോക്കിയ 6 എന്നീ ഫോണുകളിൽ ആൻഡ്രോയിഡ് 10 ലഭിക്കും.
2020 ആദ്യം രണ്ട് ഘട്ടങ്ങളിലായാണ് അപ്ഡേറ്റുകൾ നൽകുക. ഇതിൽ ആദ്യ ഘട്ടത്തിൽ നോക്കിയ 4.2, നോക്കിയ 3.2, നോക്കിയ 3.1, നോക്കിയ 2.2 എന്നീ ഫോണുകളിൽ പുതിയ ഓഎസ് അപ്ഡേറ്റ് ലഭിക്കും.
രണ്ടാം ഘട്ടത്തിൽ നോക്കിയ 8 സിറോക്കോ, നോക്കിയ 5.1 പ്ലസ്, നോക്കിയ പ്ലസ് എന്നീഫോണുകളിലും ലഭിക്കും.

വൺ പ്ലസ് ഫോണുകൾ

വൺപ്ലസ് 7 പ്രോ, വൺ പ്ലസ് 6ടി, വൺപ്ലസ് 7, വൺപ്ലസ് 6 എന്നീ ഫോണുകളിൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കും. വൺപ്ലസ് പുറത്തിറക്കാനിരിക്കുന്ന വൺപ്ലസ് 7ടി പരമ്പര സ്മാർട്ഫോണിലും ആൻഡ്രോയിഡ് 10 ഓഎസ് ആയിരിക്കും.

അസൂസ് സെൻഫോൺ 5 സെഡ് സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കും. ഈ ഫോണിൽ നിലവിൽ ബീറ്റാ പതിപ്പ് ലഭ്യമാണ്.

ഷാവോമി ഫോണുകൾ

റെഡ്മി ഫോണുകൾ ഉൾപ്പടെയുള്ള ഷാവോമി ഫോണുകളിൽ എംഐയുഐ ഔദ്യോഗികമായി പുറത്തിറക്കിയതിന് ശേഷമേ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കൂ. സാധാരണ വളരെ വൈകിയാണ് ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ ഷാവോമി ഫോണുകളിൽ എത്താറ്. എന്നാൽ ഷാവോമിയുടെ ആൻഡ്രോയിഡ് വൺ ഫോൺ ആയ എംഐ എ3 യിൽ താമസിയാതെ പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കും.
എംഐ 9, എംഐ മിക്സ് 3 5ജി എന്നീ ഫോണുകളിൽ ആൻഡ്രോയിഡ് 10 ബീറ്റാ പതിപ്പ് ലഭ്യമാണ്. ഈ ഫോണുകളിലും പുതിയ ഓഎസ് എത്തുമെങ്കിലും ഇവ ഇന്ത്യൻ വിപണിയിലെത്തിയിട്ടില്ല.

വിവോ

 വിവോ എക്സ്27, വിവോ നെക്സ് എസ്, വിവോ നെക്സ് എ എന്നീ ഫോണുകളിൽ ആൻഡ്രോയിഡ് 10 ബീറ്റാ പതിപ്പ് ലഭ്യമാണ്. പക്ഷെ ഈ ഫോണുകൾ ഇന്ത്യയിൽ ലഭ്യമല്ല.
വാവേ മേറ്റ് 20 പ്രോ സ്മാർട്ഫോണിൽ ആൻഡ്രോയിഡ് പത്താം പതിപ്പിന്റെ ബീറ്റാ പരീക്ഷണം നടക്കുന്നുണ്ട്. ഈ ഫോണിൽ ആൻഡ്രോയിഡ് ലഭിക്കും. എന്നാൽ അമേരിക്കൻ സർക്കാരിൽ നിന്നും വാണിജ്യ വിലക്ക് നേരിടുന്ന വാവേയും ആൻഡ്രോയിഡും തമ്മിൽ തുടർന്നുള്ള സഹകരണം എങ്ങനെ ആവുമെന്ന് പറയാൻ കഴിയില്ല.
ഓപ്പോ റെനോ, റിയൽമി 3 പ്രോ, എൽജി ജി8 സോണി എക്സ്പീരിയ എക്സ് സെഡ് 3, ടെക്നോ സ്പാർക്ക് 3 പ്രോ എന്നീ ഫോണുകളിൽ ആൻഡ്രോയിഡ് പത്താം പതിപ്പിന്റെ ബീറ്റാ പരീക്ഷണം നടക്കുന്നുണ്ട്. ഈ ഫോണുകളിലും ആൻഡ്രോയിഡ് അപ്ഡേറ്റ് ലഭിക്കും.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍