ഇതെന്ത് PASSWORD

ഹാക്കർമാർക്ക് മോഷണം എളുപ്പമാക്കുന്നോ



ഈ ഡിജിറ്റൽ കാലത്ത് എല്ലാതരം ഓൺലൈൻ ഇടപാടുകളിലും പാസ് വേർഡുകൾക്ക് സുപ്രധാന സ്ഥാനമുണ്ട്,
എന്നിരുന്നാലും നമ്മളിൽ പലരും നൽകുന്നത് ദുർബലമായ പാസ് വേർഡുകൾ ആണ്. പാസ് വേർഡുകൾ  ആയി നല്കേണ്ടത് എളുപ്പത്തിൽ എല്ലാവർക്കും ഓർത്തടുക്കനാവാത്തതുമായ വാക്കുകളോ ചിഹ്നങ്ങളോ ഉപയോഗിക്കണം.

അക്ഷരങ്ങളുടെ എണ്ണത്തിലുമുണ്ട് കാര്യം നിലവിൽ സാധാരണ ഓൺലൈൻ അക്കൗണ്ടുകളിൽ പാസ് വേർഡിന് ചുരുങ്ങിയത് 8  കാരക്ടറുകളെങ്കിലും ഉണ്ടാവണമെന്ന് നിർമന്ധമുണ്ട് . പക്ഷെ 14 കാരക്റ്ററുകൾ വരെയുള്ള പാഡുകൾ കൂടുതൽ സുരക്ഷിതമാണ് , വെബ്സൈറ്റുകൾ അനുവദിക്കുമെങ്കിൽ 25 കാരക്ടറുകൾ വരെ കൊടുക്കാം . സാധാരണ നിലയിൽ ഇത്തരം അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ കഴിയില്ല എന്നതാണ് കാരണം.

ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ശക്തവും രഹസ്യവുമായ പാസ് വേർഡ് ആവശൃമാണ്. എന്നാൽ പലരും ഈ കാര്യം ശ്രദ്ദിക്കറില്ലന്നതാണ് സത്യം , 

സാധരണയി ഫോൺ നമ്പർ തന്നെ ആയിരിക്കും പാസ് വേർഡുകൾ ആയി നൽകുന്നത്, അല്ലങ്കിൽ 123456 ആയിരിക്കും പലരുടേയും പാസ് വേർഡ്.

ലോകത്ത് സാധരണമായി ഉപയോജിക്കുന്ന ദുർബലമായ പാസ് വേർഡുകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് സൈബർ സുരക്ഷാ വിദഗ്ധർ. മോശം അല്ലങ്കിൽ ദുർബലമായ പട്ടികയിൽ 123456 ആണ് ഒന്നാമത്. രണ്ടാമത്തേത് password എന്നതാണ്. 

ഉപകരണങ്ങളിലും ഓൺലൈൻ അക്കൗണ്ടുകളിലും വൃതൃസത പാസ് വേർഡ് ഉപയോഗിക്കുന്നതാണ് നല്ലത്.

ഫോൺ വഴിയുള്ള ലോഗിൻ സമ്മതിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക ഇന്ന് ജിമെയിൽ ഉൾപ്പെടെ പല സർവീസുകളും ഇരട്ട പാസ് വേർഡ് സംവിധാനം അനുവദിക്കുന്നുണ്ട് .ആദ്യമായി ഒരു സിസ്റ്റത്തിൽ നിന്ന് അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ രജിസ്ട്രേഡ് ഫോൺ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും . ഈ കോഡ് എന്റർ ചെയ്താൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ .ഇതും പാസ് വേർഡ് സുരക്ഷ കൂട്ടും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍