ഫോണുകൾക്ക് വിലക്കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിൽ

 



റിയൽ‌മി സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് ആകർഷകമായ വിലക്കിഴിവുകൾ നൽകുന്നു. ഫ്ലിപ്പ്കാർട്ട് റിയൽ‌മി ഡേയ്സ് സെയിലിലൂടെയാണ് സ്മാർട്ട്ഫോണുകൾ ഡിസ്കൌണ്ടോടെ വിൽപ്പന നടത്തുന്നത്.

വില കുറഞ്ഞത് മുതൽ പ്രീമിയം സീരിസിലുള്ള റിയൽ‌മി സ്മാർട്ട്‌ഫോണുകൾക്ക് വരെ ഫ്ലിപ്പ്കാർട്ട് 26 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്. റിയൽ‌മി ഡേ സെയിൽ സമയത്ത് ഓഫറുകളിൽ സ്വന്തമാക്കാവുന്ന വില കൂടിയ ഡിവൈസുകളിൽ റിയൽ‌മി എക്സ്7 മാക്സ് 5ജി, റിയൽ‌മി എക്സ്7 5ജി, റിയൽ‌മി 8 പ്രോ എന്നിവ ഉൾപ്പെടുന്നു.

ഫ്ലിപ്പ്കാർട്ട് റിയൽമി ഡേയ്സ് സെയിലിലൂടെ റിയൽ‌മി നാർസോ 30 5ജി, നാർസോ 30 പ്രോ 5ജി, നാർസോ 30 എന്നീ മിഡ്റേഞ്ച്, ബജറ്റ് സ്മാർട്ട്ഫോണുകൾക്കും വിലക്കിഴിവ് നൽകുന്നുണ്ട്. റിയൽ‌മി സി11 2021, റിയൽ‌മി സി20, റിയൽ‌മി സി21 എന്നീ ജനപ്രീയ സി സീരിസ് സ്മാർട്ട്ഫോണുകളും ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍