വിധിപറയാനും റോബോട്ട്
നിർമിതബുദ്ധിയുടെ കാലത്ത് വിധിപറയാനും റോബോട്ടുകളായാലെന്താ .
കേസുകളനവധി കെട്ടിക്കിടക്കുമ്പോൾ എസ് തോണിയ ചിന്തിച്ചതും റോബോട്ട് ജഡ്ജിമാരെ നിയമിക്കുന്നതിനെക്കുറിച്ചാണ് . കൂടുതൽ ജഡ്ജിമാരെ നിയമിച്ച് നിയമസേവനം വേഗത്തിലാക്കുകയാണ് രാജ്യം . ഇതിനായി റോബോട്ട് ജഡ്ജിമാരെ നിയമിക്കാൻ നിയമ മന്ത്രാലയം ചീഫ് ഡാറ്റാ ഓഫീസർക്ക് നിർദേശം നൽകി . നിർമിതബുദ്ധിയുടെ സഹായത്തോടെ റോബോട്ട് രേഖകളും തെളിവുകളും പരിശോധിച്ചാണ് വിധി പ്രഖ്യാപിക്കുക . പരാതികൾക്ക് ഇട നൽകാതെ വിധി പ്രസ്താവിക്കാൻ റോബോട്ട് ജഡ്ജിമാർക്ക് കഴിയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് - ലോകം . 1.4 ദശലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം ജനോപകാരപ്രദമായ രീതിയിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ വളരെ മുന്നിലാണ് . കാർഷികനിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇവിടെ ഉപഗ്രഹചിത്രങ്ങൾ വിലയിരുത്തി മനസ്സിലാക്കിയാണ് സബ്സിഡി നൽകുന്നത് . ബയോഡാറ്റകൾ സ്കാൻ ചെയ്ത് തൊഴിലില്ലാത്തവരെ ജോലി കണ്ടെത്താൻ സഹായിക്കുന്ന സംവിധാനവും ഇവിടെയുണ്ട്
0 അഭിപ്രായങ്ങള്‍