ഇന്ത്യയിലെ കുട്ടികളെ വായന പഠിപ്പിക്കാന്‍ ഗൂഗിളിന്റെ ബോലോ ആപ്പ്

           (Source : Google)


ഇന്ത്യയിലെ കുട്ടികളെ വായനയിലും പഠനത്തിലും സഹായിക്കുന്നതിനായി മൊബൈൽ ആപ്പ് പുറത്തിറക്കി ഗൂഗിൾ.
ബോലോ എന്ന ആപ്ലിക്കേഷനാണ് ഗൂഗിൾ അവതരിപ്പിച്ചത്.

കുട്ടികളിൽ വായനാ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഗൂഗിളിന്റെ ബോലോ ആപ്പ് നടത്തുന്നത്. ദിയ എന്ന പേരിൽ ഒരു വിർച്വൽ അസിസ്റ്റന്റിനേയും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളെ വായനയിൽ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾ തിരിച്ചറിയുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ദിയയ്ക്ക് സംസാരിക്കാൻ സാധിക്കും. ഇംഗ്ലീഷും, ഹിന്ദിയും വായിക്കാൻ കുട്ടികൾ ശ്രമിക്കുമ്പോൾ അതിന് വേണ്ട പിന്തുണ ദിയ നൽകും. ശരിയായി വായിക്കുമ്പോൾ ശബാഷ് എന്നോ വെരി ഗുഡ് എന്നോ ് പ്രതികരിക്കുകയും ചെയ്യും. അഭിന്ദനം നൽകുന്നതോടൊപ്പം തിരുത്തുകളും ചൂണ്ടിക്കാണിക്കും.
രണ്ട് ഭാഷകളിൽ മാത്രമാണ് ആപ്പ് നിലവിൽ ലഭിക്കുക.

 മറ്റ് ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്നിഷൻ, ടെക്സ്റ്റ് റ്റു സ്പീച്ച് സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി നിർമിച്ച ബോലോ ആപ്പ് തീർത്തും സൗജന്യമാണ്.


സ്റ്റോറ്റിവീവറുമായി സഹകരിച്ച് 40 ഇംഗ്ലീഷ് കഥകളും 50 ഹിന്ദി കഥകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഉള്ളടക്കങ്ങൾ താമസിയാതെ ചേർക്കുമെന്ന് കമ്പനി പറഞ്ഞു.
ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾ ഇമെയിൽ ഉൾപ്പടെ പ്രത്യേകം വിവരങ്ങളൊന്നും ൽകേണ്ടതില്ല. ആപ്പിൽ പരസ്യങ്ങളും ഉണ്ടാവില്ല. ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫോണിൽ തന്നെയാണ് സൂക്ഷിക്കപ്പെടുക.
ഓഫ്ലൈൻ ആയും ആപ്പ് പ്രവർത്തിപ്പിക്കാം.

ഒരേസമയം ഒന്നിൽ കൂടുതൽ കുട്ടികൾക്ക് ആപ്പ് ഉപയോഗിക്കാം. കുട്ടികളെ വേർതിരിച്ച് ആപ്പ് വിലയിരുത്തും.
വായിക്കുന്നതിന്റെ അർത്ഥം പറഞ്ഞുകൊടുക്കാനുള്ള കഴിവ് ആപ്ലിക്കേഷനില്ല. എന്നാൽ ഓരോ വാക്കും ഉച്ചരിക്കേണ്ടത് എങ്ങനെയെന്ന് ആപ്പ് പഠിപ്പിക്കും. ആൻഡ്രോയിഡ് കിറ്റ് ക്ാറ്റ് പതിപ്പിന് ശേഷമുള്ള എല്ലാ ആൻഡ്രോയിഡ് പതിപ്പിലും ബോലോ ആപ്പ് ഉപയോഗിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍