ആമസോണ്‍ കുടുംബശ്രീയുമായി സഹകരിക്കുന്നു

ആമസോണ്‍ കുടുംബശ്രീയുമായി സഹകരിക്കുന്നു






കേരളത്തിലെ സ്ത്രീ സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീ ആമസോണുമായി ധരണാപത്രം ഒപ്പിട്ടു.
ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയിലൂടെ ആയിരക്കണക്കിന് സ്ത്രീ സംരംഭകർക്ക് ഇനി ഓൺലൈൻ വിപണന മേഖലയിൽ പുതു സാധ്യതകൾ തുറക്കും. ഈ പങ്കാളിത്തത്തോടെ ആമസോൺ ഇന്ത്യയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകർക്ക് വേണ്ട പിന്തുണയും പരിശീലനവും, ആമസോൺ നൽകും. കൂടാതെ അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോൺ ഉപഭോക്താക്കൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിലൊന്നാണ് കുടുംബശ്രീ. കേരളത്തിലെ 14ജില്ലകളിലായി ആയിരത്തിലധികം സാമൂഹിക വികസന സൊസൈറ്റികളുള്ള കുടുംബശ്രീയിൽ നാല് ദശലക്ഷത്തിലധികം സ്ത്രീ അംഗങ്ങളാണ് ഉള്ളത്.

ഈ പങ്കാളിത്തത്തിലൂടെ ആമസോൺ ഇന്ത്യയുടെ സഹേലി പദ്ധതിയുടെ കീഴിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും, ശാക്തീകരിക്കുകയും ചെയ്യും. അവരുടെ ഉൽപ്പന്നങ്ങൾ പ്രാരംഭത്തിൽ യാതൊരു മുടക്കുമുതലും ഇല്ലാതെ തന്നെ ഓൺലൈനിൽ വിൽപ്പന ആരംഭിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. സഹേലി സംഘം വനിതാ സംരംഭകരെ പരിശീലിപ്പിക്കുകയും, ഇമേജിംഗ്, കാറ്റലോഗിംങ്, ഉൽപന്ന ലിസ്റ്റിംഗ്, സബ്സിഡി റഫറൽ ഫീസ്, സൗജന്യ അക്കൗണ്ട് മാനേജ്മെന്റ് എന്നിവയിലൂടെ അവരെ സഹായിക്കുകയും ചെയ്യും.

ഈ പങ്കാളിത്തത്തോടെ, ആമസോൺ ഇന്ത്യ, സംസ്ഥാനത്തെ സ്ത്രീ സംരംഭകർ നിർമ്മിച്ച ഹോം ആൻഡ് ഫാഷൻ ആക്സസറികൾ, പലചരക്ക് എന്നീ വിഭാഗങ്ങളിലെ ഉത്പന്നങ്ങൾ പ്രാദേശിക തനത് ഉൽപ്പന്ന നിരയിലേക്ക് എത്തിക്കും. കുടുംബശ്രീ യൂണിറ്റുകളിൽ തയ്യാറാക്കുന്ന ഗ്രോസറി, പേർസണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിവ ആമസോൺ ഉൽപ്പന്ന നിരയിലേക്ക് എത്തിച്ചിട്ടുണ്ട്. ഒരു പ്രാരംഭ പരിശീലന പരിപാടിയും സംഘടിപ്പിച്ചുകഴിഞ്ഞു. പ്രാരംഭ ഘട്ടത്തിന്റെ ആദ്യ മൂന്ന് ആഴ്ചക്ക് ഉള്ളിൽ തന്നെ ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, കർണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയവിടങ്ങളിൽ നിന്ന് നിരവധി ഓർഡറുകളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ആമസോൺ വിപണിയിലെ വനിതാ സംരംഭകരുടെ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഗണ്യമായി വർധിച്ചുവരികയാണെന്നും. കേരളത്തിൽ നിന്നും കുടുംബശ്രീയുമായുള്ള പങ്കാളിത്തത്തിലൂടെ ഞങ്ങൾ കേരളത്തിൽ നിന്നുള്ള വനിത സംരംഭകരുടെ ജീവത്തിൽ മാറ്റങ്ങൾകൊണ്ടുവരാൻ ്ശ്രമിക്കുമെന്നും ആമസോൺ ഇന്ത്യ സെല്ലർ എക്സ്പീരിയൻസ് ഡയറക്ടർ പ്രണവ് ഭാസിൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹികമായ വികസന പദ്ധതികളിലൂടെ കേരളത്തിലെ ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാൻ ലക്ഷ്യമിട്ട് 1997 ലാണ് കുടുംബശ്രീ ആരംഭിച്ചത്. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതികളിൽ ഒന്നാണ് കുടുംബശ്രീ. കുടുംബശ്രീയുടെ പ്രവർത്തനം വിപുലീകരിക്കുവാൻ ആമസോണിന്റെ പ്രത്യേക സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോൺ സഹേലിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. സ്ത്രീ നെയ്ത്തുകാർ, കരകൗശല വിദഗ്ധർ എന്നിവർക്ക് പിന്തുണയേകുന്നതോടെ, ഈ പങ്കാളിത്തത്തിൽ കേരളത്തിലെ നഗര ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ജീവിതം തന്നെ വ്യത്യാസപ്പെടും. കുടുംബശ്രീ എക്സികുട്ടീവ് ഡയറക്ടർ വ്യക്തമാക്കി.

 സേവാ (എസ്ഇഡബ്ല്യൂഎ) ഇമ്പൾസ് സോഷ്യൽ എന്റർപ്രൈസസ് എന്നിവയുമായി ചേർന്ന് ആമസോൺ സഹേലി പദ്ധതി ആരംഭിച്ചത്. നിലവിൽ സ്ത്രീ സംരംഭകരുടെ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലുള്ള നിരവധി ഉൽപ്പന്നങ്ങൾ ആമസോൺ സഹേലിയിൽ ഉണ്ട്. കൂടാതെ ഓൺലൈൻ വിൽപ്പന, ആമസോണിൽ അവരുടെ വ്യവസായം വിപുലമാക്കാനുള്ള അനുബന്ധ സംരംഭകത്വ കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനവും, പിന്തുണയും ആമസോൺ ഈ പദ്ധതിയിലൂടെ സൗജന്യമായി നൽകുന്നുണ്ട്.

ആമസോൺ സഹേലിയിൽ നിലവിൽ 17പങ്കാളികളും 100,000 സ്ത്രീ സംരംഭകരുമുണ്ട്. സ്ത്രീ സംരംഭകർ, വീട്ടമ്മമാർ, കരകൗശലനിമ്മാതാക്കൾ തുടങ്ങിയ നിരവധി വിഭാഗം സ്ത്രീകൾ സഹേലിയുമായി സഹകരിക്കുന്നു. വസ്ത്രങ്ങൾ, ജ്വല്ലറി, ഗ്രോസറി തുടങ്ങിയ 13 ഉൽപ്പന്ന ശ്രേണികളിലായി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളാണ് ആമസോൺ സഹേലിയിൽ ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍