സ്പീഡ് കാമറകളെ കാട്ടി തരും ഗൂഗിൾ

സ്പീഡ് കാമറകളെ ഇനി ഗൂഗിൾ മാപ്പിൽ കാട്ടി തരും




      ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാവിഗേഷൻ സർവീസായ ഗൂഗിൾ മാപ്പിൽ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നു .
സ്പീഡ് കാമറകൾ ഉള്ള സ്ഥലങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനമാണ് പ്രധാനമായും ഗൂഗിൾ കൂട്ടിച്ചേർക്കുന്നത് .

 പുതിയ സംവിധാന പ്രകാരം യാത്ര ചെയ്യുന്ന വഴികളിൽ എവിടെയെല്ലാം സ് പീഡ് കാമറകളുണ്ടെന്ന് യാത്രികർക്ക് മാപ്പ് നോക്കി മനസിലാക്കാം . 

സ്പീഡ് കാമറകളിലേക്ക് ഇനി എത്ര ദൂരമുണ്ടെന്നതും ഗൂഗിൾ മാപ്പ് പറഞ്ഞു തരും . നീല നിറത്തിലായിരിക്കും സ്പീഡ് കാമറകളെ ഗൂഗിൾ രേഖപ്പെടുത്തുക . യാത്ര ചെയ്യുന്ന വഴിയിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അതും ഉപയോക് താക്കൾക്ക് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താം . 

ഉദാഹരണമായി യാത്ര ചെയ്യുന്ന വഴിയിൽ ഒരു അപകടം മൂലം റോഡ് ബ്ലോക്കാണെങ്കിൽ അത് മാപ്പിൽ രേഖപ്പെടുത്താൻ സാധിക്കും .അതെ
വഴിയിലുടെ പിന്നീട് യാത്ര ചെയ്യുന്നവർക്ക്അത് ഉപകാരപ്രദമാവുകയും ചെയ്യും.
ചുവന്ന നിറത്തിലുള്ള സിമ്പലാവും ഇതിനായി ഉപയോഗിക്കുക.പിഴകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് വേണ്ടിയല്ല സ്പീഡ് കാമറകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതെന്നാണ് ഗൂഗിൾ വ്യക് തമാക്കുന്നത് .മുന്നറിയിപ്പ് ലഭിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കാൻ അത് ഡ്രൈവർമാരെ പ്രാപ് തരാക്കുന്നുവെന്നാണ് ഗൂഗിളിൻറ വിലയിരുത്തൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍