ഫെയ്സ്ബുക്ക് മെസഞ്ചറിലും കോട്ട് ആൻഡ് റിപ്ലേ

വാട്സ്ആപ്പിലെ പോലെ ഫെയ്സ്ബുക്ക് മെസഞ്ചറിലും കോട്ട് ആൻഡ് റിപ്ലേ ഫീച്ചർ



ഫെയ്സ്ബുക്ക്  മെസഞ്ചറിൽ കോട്ട് ആൻഡ് റിപ്ലേ ഫീച്ചർ ഉൾപ്പെടുത്തിയതായി പറയുന്നു .ഈ ഫീച്ചർ ഉപയോഗിച്ച് റിപ്ലേ ചെയ്യുമ്പോൾ മെസേജുകൾ കോട്ട് ചെയ്ത് അയയ്ക്കാനാകും.
വാട്സാപ്പിലെ പോലെ തന്നെയാണ് മെസഞ്ചറിലും
 ഈ ഫീച്ചർ പ്രവർത്തിക്കുക .മറുപടി നൽകേണ്ട സന്ദേശത്തിൽ ലോങ് പ്രസ് ചെയ്താൽ പോപ് അപ് ആയി റിപ്ലേ ഓപ്ഷൻ വരും .ടെക്സ്റ്റ് മെസേജോ , ഫൊട്ടോയോ , ജിഫോ , വീഡിയോയോ , ഇമോജിയോ കോട്ട് ആൻഡ് റിപ്ലേ ചെയ്യാം .മെസഞ്ചറിലെ ഈ പുതിയ ഫീച്ചർ വാട്സാപ്പിലെ പോലെ നിൽക്കുന്നതാണ് .
അടുത്തിടെ മെസഞ്ചറിൽ അൺസെൻഡ് ഫീച്ചർ 
ഫെയ്സ്ബുക്ക് ഉൾപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് ക്വാട്ട് ആൻഡ് റിപ്ലേ ഫീച്ചറും ഉൾപ്പെടുത്തിയത്.
അൺസെൻഡ്  ഫീച്ചർ ഉപയോഗിച്ച് അയച്ച മെസേജുകൾ 10 മിനിറ്റിനുളളിൽ ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍