റെഡ്മി നോട്ട് 7 പ്രോ മാർച്ച് 13

ഷാവോമിയുടെ റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രൊ സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ 





ഫോണിൻ്റെ എടുത്ത് പറയേണ്ടത് 48 മെഗാപിക്സൽ സോൺ ഐഎംഎക്സ്586 സെൻസർ ക്യാമറയുള്ള ഫോൺ ആണ് റെഡ്മി നോട്ട് 7 പ്രോ. റെഡ്മി നോട്ട് 7 ൽ 12 എംപി+ 2എംപി ക്യാമറയാണുള്ളത്.

റെഡ്മി നോട്ട് 7 ന്റെ 3 GB റാം പതിപ്പിന് വില 9,999 രൂപയാണ്. 
4 GB റാം പതിപ്പിന് 11,999 രൂപയാണ് വില. റെഡ്മി നോട്ട് 7 പ്രോയുടെ 4 GB റാം പതിപ്പിന് 13,999 രൂപയും 6 GB റാം പതിപ്പിന് 16,999 രൂപയുമാണ് വില. ഇന്ത്യയിൽ ഷാവോമിയുടെ ഉപ-ബ്രാന്റ് ആണ് റെഡ്മി ഇപ്പോൾ.

റെഡ്മി നോട്ട് 7 മാർച്ച് ആറിനും റെഡ്മി നോട്ട് 7 പ്രോ മാർച്ച് 13 നുമാണ് വിൽപനയ്ക്കെത്തുക. ഫ്ളിപ്കാർട്ട്, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും ഫോണുകൾ വാങ്ങാം.

ഫോണുകളുടെ സവിശേഷതകൾ

റെഡ്മി നോട്ട് 7 നും റെഡ്മി നോട്ട് 7 പ്രോയ്ക്കും 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റസലൂഷനുള്ള ഡിസ്പ്ലേ ആണുള്ളത്. സെൽഫി ക്യാമറയ്ക്ക് വേണ്ടി സ്ക്രീനിൽ വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രൊസസറിൽ പ്രവർത്തിക്കുന്ന 
റെഡ്മി നോട്ട് 7 ന് മൂന്ന് ജിബി റാം/ 32ജിബി, നാല് ജിബി റാം/ 64 ജിബി പതിപ്പുകളുണ്ട്.

റെഡ്മി നോട്ട് 7 പ്രോയിൽ സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണുള്ളത്. ഇതിന് നാല് ജിബി റാം/64 ജിബി, ആറ് ജിബി റാം/ 128 ജിബി പതിപ്പുകളാണുള്ളത്.

റെഡ്മി നോട്ട് 7 ന് 12 എംപി+ 2എംപി ക്യാമറയാണുള്ളത്. അതേസമയം റെഡ്മി നോട്ട് 7 പ്രോയ്ക്ക് 48 എംപി+ അഞ്ച് എംപി ക്യാമറയാണുള്ളത്. രണ്ട് ഫോണുകളിലും സെൽഫി ക്യാമറ 13 മെഗാപിക്സലിന്റേതാണ്. 4000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇരുഫോണുകളിലും ഉള്ളത്.

റെഡ്മി നോട്ട് 7 നീല, കറുപ്പ്,ചുവപ്പ് നിറങ്ങളിലും റെഡ്മി നോട്ട് 7 പ്രോ നെപ്റ്റിയൂൺ ബ്ലൂ, നെബുല റെഡ്, സ്പേസ് ബ്ലാക്ക് നിറങ്ങളിലുമാണ് k

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍