299 രൂപ മുതൽ ഇയർ ബഡ്‌സ് പുറത്തിറക്കി നോക്കിയ

 

നോക്കിയ


നോക്കിയയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. Nokia Lite Earbuds BH-205, Nokia Wired Buds WB 101 എന്നി ഉത്പന്നങ്ങളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ

അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ നിന്നും ചിലവ് കുറഞ്ഞ ഇയർ ബഡ്‌സ് നോക്കുന്നവർക്ക് നോക്കിയയുടെ പുതിയ മോഡലുകൾ നോക്കാവുന്നതാണ്.

ഫീച്ചറുകളിലേക്കു പോകുകയാണെങ്കിൽ Nokia Lite Earbuds BH-205 സ്റ്റുഡിയോ ട്യൂൺ ഓഡിയോ ക്വാളിറ്റിയാണ് കമ്പനി അവകാശപെപ്പടുന്നത്. അതുപോലെ തന്നെ മോണോ ഓഡിയോയിലേക്ക് ഓട്ടോമാറ്റിക്ക് സ്വിച്ച് ചെയ്യാവുന്ന ഓപ്‌ഷനുകളും ഇതിനു നൽകിയിരിക്കുന്നു .Nokia Lite Earbuds BH-205 മോഡലുകൾ Bluetooth v5.0 ആണ് നൽകുന്നത്.

HMD ഗ്ലോബൽ റിപ്പോർട്ടുകൾ പ്രകാരം Nokia Lite Earbuds BH-205 മോഡലുകൾ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും കൂടാതെ Siri സപ്പോർട്ടും ലഭിക്കുന്നതാണ്. കൂടാതെ ഈ മോഡലുകൾ 40mAh ന്റെ ബാറ്ററിയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 2799രൂപയാണ് ഈ മോഡലുകളുടെ വില വരുന്നത്.

അടുത്തതായി വിപണിയിൽ എത്തിയിരിക്കുന്നത് Nokia Wired Buds WB 101 മോഡലുകളാണ്. ഈ മോഡലുകളിലും Alexa, Google Assistant കൂടാതെ  Siri അടക്കമുള്ള സപ്പോർട്ടും ലഭിക്കുന്നതാണ്. കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ ഹെഡ് ഫോണുകളുടെ വില വരുന്നത് 299 രൂപയാണ്. ബ്ലാക്ക് ,വൈറ്റ് ,ബ്ലൂ കൂടാതെ റെഡ് ഇനി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍