KSEB കണക്ടഡ് ലോഡ് എങ്ങനെ റഗുലറൈസ് ചെയ്യാം

കണക്ടഡ് ലോഡ്  എങ്ങനെ റഗുലറൈസ് ചെയ്യാം






കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEB. 31/03/2020 വരെയാണ് ഇതിന്റെ കാലാവധി.
എന്താണ് കണക്റ്റഡ് ലോഡ് എന്ന് നോക്കാം ഇനി വീട്ടിലെ/സ്ഥാപനത്തിലെ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന, ഒരുമിച്ച് ഉപയോഗിക്കാൻ കഴിയുന്ന,വൈദ്യുതി ഉപഭോഗം ചെയ്യുന്ന ഉപകരണങ്ങളുടെ അല്ലെങ്കിൽ സാധന സാമഗ്രികളുടെ അനുവദനീയമായ ശേഷിയുടെ kW അല്ലെങ്കിൽ kVA യുടെ ആകെ തുകയാണ് കണക്റ്റഡ് ലോഡ്.
മാർച്ച് 31 വരെ അപേക്ഷ ഫീസ് ഇല്ലാതെ,വയറിംഗ് കോൺട്രാക്റ്ററുടെ ടെസ്റ്റ് സർട്ടിഫിക്കറ്റില്ലാതെ,കണക്ട് ചെയ് ഉപകരണങ്ങൾ വെള്ള കടലാസിൽ എഴുതി കൊടുത്ത് കണക്റ്റഡ് ലോഡ് ക്രമപെടുത്താവുന്നതാണ്. ഇങ്ങനെ ലോഡ് ക്രമപ്പെടുത്തുന്ന സമയത്ത് വേണ്ട സെക്യൂരിട്ടി ഡെപ്പോസിറ്റ് തുകയും ഈ സമയത്ത് ഒഴിവാക്കിയിട്ടുണ്ട്.


അപേക്ഷ എങ്ങനെ നൽകാം എന്ന് വീഡിയോ കണ്ട് മനസിലാകാം.







എല്ലാ LT ഉപഭോക്താക്കൾക്കും  ബാധകമാക്കി ഉത്തരവ്. വ്യവസായ, വാണിജ്യ മേഖലയിലെ ഒരു വലിയ വിഭാഗത്തിന് ഈ ഉത്തരവ് ഗുണ പ്രദമാവും. ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ അല്ലെങ്കിൽ ഉപയോക്താവിന്റെ ഐഡികാർഡ്,  കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ് റഗുലറൈസ് ചെയ്യാവുന്നതാണ്. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ്  എന്നിവ അടക്കേണ്ടതില്ല. കണക്ടഡ് ലോഡ് സംബന്ധമായ പരാതികൾക്കും നിർദ്ദേശങ്ങൾക്കും 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍