റിലയൻസ് ജിയോയുടെ 5 ജി സ്മാർട്ട് ഫോണുകൾ 5000 രൂപയിൽ താഴെ വിലയ്ക്ക് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

 റിലയൻസ് ജിയോയുടെ 5 ജി സ്മാർട്ട് ഫോണുകൾ 5000 രൂപയിൽ താഴെ വിലയ്ക്ക് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 







കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 5 ജി സ്മാർട്ട് ഫോണുകൾക്ക് തുടക്കത്തിൽ 5000 രൂപ ആയിരിക്കുമെങ്കിലും പിന്നീട് വില 2500 രൂപ വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിവരം.








വിപണിയിൽ ഫോണിന്റെ സ്വീകാര്യത അനുസരിച്ചായിരിക്കും വില കുറയുന്നത്. 2 ജി നെറ്റ്‌വർക്കിലെ 200 മുതൽ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗമാക്കാനാണ് ജിയോ ശ്രമിക്കുന്നത്. രാജ്യത്ത് നിലവിൽ വിൽക്കുന്ന 5 ജി സ്മാർട്ട് ഫോണുകൾക്ക് 27,000 രൂപ മുതലാണ് വില.


നിലവിൽ രാജ്യത്തെ 350 ദശലക്ഷം പേർ ഉപയോഗിക്കുന്നത് 2 ഫീച്ചർ ഫോണുകളാണ്. ഇന്ത്യയിൽ 5 ജി സേവനങ്ങൾ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ 5 ജി നെറ്റ്‌വർക്ക് ശൃംഖല രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് ജിയോയുടെ ശ്രമം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍